മുട്ടുവേദനയെപ്പറ്റി അറിഞ്ഞിരിക്കേണ്ടത്. വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ. ഡോക്ടർ പറയുന്നത് കേൾക്കാം.

0

ഭൂരിഭാഗം മുതിർന്നവരിലും കണ്ടുവരുന്ന അസുഖമാണ് മുട്ടുവേദന . മുട്ട് ജോയിൻറ്ൻറെ സ്പേസ് കുറയുന്നത്, നീര് ഇറങ്ങുന്നത്, തേയ്മാനം തുടങ്ങിയവ രോഗ കാരണങ്ങളിൽ പ്രധാന പെട്ടതാകുന്നു. എക്സ്-റേ പരിശോധനയിലൂടെ പ്രാരംഭ ചികിത്സ നിർണയം നടക്കുന്നു. തുടക്കത്തിലെ ചികിത്സ തേടിയില്ലെങ്കിൽ തികച്ചും സങ്കീർണം ആകുന്ന അവസ്ഥയാണ് മുട്ടുവേദന.

ചികിത്സാരീതിയെ മൂന്ന് ഘട്ടമായി തരംതിരിച്ചിരിക്കുന്നു. പ്രാരംഭഘട്ടത്തിൽ മരുന്നുകളും കാൽസ്യം ഗുളികകളും നൽകി മുട്ടിനുള്ളിലേ നീർക്കെട്ടും തേയ്മാനവും ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നു. രണ്ടാംഘട്ട ചികിത്സാരീതിയിൽ ഇഞ്ചക്ഷൻ ഉൾപ്പെടുന്നു. ഈ ചികിത്സാ രീതിയിൽ ഇഞ്ചക്ഷൻ നേരിട്ട് മുട്ടിനു ഉള്ളിലേക്ക് നൽകുന്നു. ഇത് ഗുളികകളിൽ നിന്നുണ്ടാകുന്ന പാർശ്വഫലങ്ങൾ ഒഴിവാക്കുന്നു. മൂന്നാംഘട്ട ചികിത്സാരീതിയിൽ ഉൾപ്പെടുന്നതാണ് മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ.
നിലവിൽ തേയ്മാനം മാറ്റാൻ ചികിത്സാരീതികൾ ഒന്നുംതന്നെ പ്രാബല്യത്തിൽ ഇല്ല. മരുന്നുകളെ ആശ്രയിച്ച് തൽക്കാലം പരിഹാരം നേടാൻ പറ്റും എന്നല്ലാതെ മരുന്നു നിർത്തുമ്പോൾ വീണ്ടും അസുഖം കടന്നുവരുന്നു

തേയ്മാനത്തിൽ നിന്ന് നിന്നും രക്ഷയില്ലാതെ ആവുമ്പോൾ, കാലിനു ചെറിയ രീതിയിൽ വളവ് വരുമ്പോഴും ആണ് ശസ്ത്രക്രിയയിലേക്ക് കടക്കുന്നത്. മുട്ടുവേദന പരിഹരിക്കുന്നതിന് ഏറ്റവും ഉചിതമായ രീതിയാണിത്.മാറ്റിവെച്ച മുട്ടിന് ഏകദേശം 15 വർഷത്തോളം കാലാവധി ഉണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ആറാഴ്ചയ്ക്കുള്ളിൽ തന്നെ നടക്കാൻ സാധിക്കും. ശസ്ത്രക്രിയയ്ക്കുശേഷം വർഷാവർഷം എക്സ്റേ പരിശോധന നടത്തി പരിശോധിക്കേണ്ടതാണ്. മുട്ടുവേദനയെപ്പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണൂ.