ഈ താരം ഏതാണെന്ന് മനസ്സിലായോ ? സഹോദരനൊപ്പമുള്ള താരത്തിന്റെ ചിത്രം വൈറൽ ആയത് നിമിഷങ്ങൾക്കുള്ളിൽ !

0

നിരവധി ആരാധകർ ഉള്ള ഒരു ടെലിവിഷൻ സീരിയൽ ആണ് ചക്കപ്പഴം. സീരിയൽ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ഒരു സീരിയൽ കൂടിയാണ് ചക്കപ്പഴം. സീരിയലിനും മാത്രമല്ല ആരാധകർ ഉള്ളത്, സീരിയലിലെ അഭിനേതാക്കൾക്കും ഇതേ ആരാധക പിന്തുണ തന്നെയാണ് ഉള്ളത്. ചക്കപ്പഴത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, അവതാരക അശ്വതി ശ്രീകാന്ത് ആണ്. തന്റെ ശബ്ദം കൊണ്ടും അവതരണ രീതി കൊണ്ടും ആരാധകരെ കൈയിലെടുത്ത അശ്വതി ഇപ്പോൾ തന്റെ അഭിനയം കൊണ്ടും ആരാധകരെ നേടിയിരിയ്ക്കുകയാണ്.

സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ എല്ലാം വൈറൽ ആകാറുണ്ട്. നിരവധി ഫോളോവെഴ്‌സും ഉള്ള താരം കൂടിയാണ് അശ്വതി. ഇന്നിപ്പോൾ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അനിയന് ഒപ്പമുള്ള ഒരു ബാല്യകാല ചിത്രമാണ് താരം ഇന്ന് പങ്കുവെച്ചിരിയ്ക്കുന്നത്. സഹോദരന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടായിരുന്നു അശ്വതി ചിത്രം പങ്കുവെയ്ച്ചിരിയ്ക്കുന്നത്. ബാല്യകാല ചിത്രത്തിന് ഒപ്പം തന്നെ ഇപ്പോഴത്തെ ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

നിരവധി ആളുകളാണ് ഇതിനോടകം തന്നെ ചിത്രംകണ്ടിരിയ്ക്കുന്നത്.നിരവധി കമന്റുകളും ഇതിനോടകം തന്നെ ചകിതരത്തിനു താഴെയായി വന്നിട്ടുണ്ട്. ഇത് അശ്വതി തന്നെ ആണോ എന്നാണ് ആരാധകരുടെ പലരുടെയും ചോദ്യം. ഒപ്പം തന്നെ സഹോദരന് പിറന്നാൾ ആശംസകളും എത്തുന്നുണ്ട്. ചക്കപ്പഴത്തിലെ പൈങ്കിളിയും അമ്മയും എല്ലാം അശ്വതി പങ്കുവെച്ച ചിത്രത്തിന് താഴെയായി കമന്റുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചക്കപ്പഴത്തിൽ അശ്വതിയുടെ നായകനായി അഭിനയിക്കുന്ന ശ്രീകുമാറിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരുന്നു. അതിനു ദിവസങ്ങൾക്ക് മുൻപായിരുന്നു അശ്വതിയുടെ പിറന്നാൾ. എന്തയാലും ചക്കപ്പഴത്തിലെ താരങ്ങൾ ഒന്നടങ്കം പ്രേക്ഷകരെ കൈയ്യിലെടുത്തുകൊണ്ടേ ഇരിയ്ക്കുകയാണ്.