ബിഗ് ബോസ് ഹൗസിൽ നിന്നും ഇന്ന് ഇവരിൽ ഒരാൾ പുറത്ത് !

0

ഫെബ്രുവരി 14 നായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിച്ചത്. മലയാളത്തിന്റെ നടന്ന വിസ്മയം മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ ആകാംഷാഭരിതമായ നിമിഷങ്ങൾ ആണ് നടന്നുകൊണ്ടേ ഇരിയ്ക്കുന്നത്. തുടക്കത്തിൽ എല്ലാം സുഗമമായി പോയെങ്കിലും പിന്നീട് അങ്ങോട്ട് ബിഗ് ബോസ് ഹൗസിൽ പൊട്ടിത്തെറികൾ നടക്കുകയാണ്. ഇന്നിപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 3 ലെ ആദ്യ എലിമിനേഷൻ ആണ് നടക്കാൻ പോകുന്നത്. ഫെബ്രുവരി 14 മുതൽ ഉള്ള മത്സരാർത്ഥികളുടെ പ്രകടനങ്ങൾ വെച്ച് മത്സരാർത്ഥികൾ തന്നെയാണ് ഈ എട്ട് പേരെയും നോമിനേറ്റ് ചെയ്തിരിയ്ക്കുന്നത്.

റിതു മന്ത്ര, ലക്ഷ്മി ജയൻ, കിടിലം ഫിറോസ്, സന്ധ്യ, അഡോണേ, ഡിംപൽ, ഭാഗ്യലക്ഷ്മി, സായി വിഷ്ണു എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ടിരിയ്ക്കുന്ന എട്ട് മത്സരാർത്ഥികൾ. എന്നാൽ തങ്ങൾ നോമിനേഷനിൽ ഉണ്ട് എന്ന കാര്യം വ്യക്തമായതിനു ശേഷം ഈ എട്ട് പേരും മികച്ച പ്രകടനങ്ങൾ ആണ് കാഴ്ചവെച്ചിരിയ്ക്കുന്നത്. ഇനി ഈ എട്ട് പേരിൽ ആരെല്ലാം ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താകും എന്ന കാര്യം ഇന്ന് രാത്രി അറിയുവാൻ സാധിയ്ക്കും.

പ്രേക്ഷകർ നൽകുന്ന വോട്ടിലൂടെയാണ് ആര് ഔട്ട് ആകണം എന്നും ആര് ഇൻ ആകണമെന്നും തീരുമാനിയ്ക്കുക. ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന താരം ബിഗ് ബോസ് ഹൗസിനുള്ളിൽ തന്നെ ഉണ്ടാകും. എന്നാൽ ഏറ്റവും കുറവ് വോട്ട് കിട്ടുന്ന താരം ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താകും. അതുകൊണ്ട് തന്നെ ഈ മത്സരാർത്ഥികളുടെ ആരാധകർ എല്ലാം വോട്ട് ചെയ്യുകയാണ്. കാരണം അവരുടെ പ്രിയ മത്സരാർത്ഥിയെ ബിഗ് ബോസ് ഹൗസിനുള്ളിൽ തന്നെ പിടിച്ച് നിർത്താൻ വേണ്ടി. സൂര്യയാണ് ഇപ്പോൾ ക്യാപ്റ്റൻ. അതുകൊണ്ട് സൂര്യയ്ക്ക് എലിമിനേഷൻ എന്ന കടമ്പയെ അഭിമുഖീകരിയ്ക്കേണ്ടതായി വന്നില്ല. ഇനി എന്തെല്ലാം ആകും ബിഗ് ബോസ് ഹൗസിനുള്ളിൽ നടക്കുക എന്ന് അറിയാനായി കാത്തിരിയ്ക്കുകയാണ് പ്രേക്ഷകർ .