സ്വാതിയെ സ്വന്തമാക്കി രാകേഷ് ; വിവാഹചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ !

0

വളരെയധികം പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ സീരിയലുകളാണ് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. അതിൽ ഏറ്റവുമധികം ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു സീരിയൽ ആയിരുന്നു സ്വാതി നക്ഷത്രം ചോതി. ബഡോ ബഹു എന്ന ഹിന്ദി സീരിയലിന്റെ റീമേക്ക് ആയിരുന്നു സ്വാതി നക്ഷത്രം ചോതി. സീരിയലിൽ സ്വാതിയായി എത്തിയ വന്ദന കൃഷ്ണൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരം ആയിരുന്നു. ശ്രീജിത്ത് വിജയ് ആയിരുന്നു സീരിയലിൽ സ്വാതിയുടെ നായകനായി എത്തിയത്. വണ്ണം ഉള്ള ഒരു പെൺകുട്ടി വിവാഹത്തിന് ശേഷം അനുഭവിയ്ക്കുന്ന പ്രശനങ്ങളും അതിനെ അവൾ എങ്ങനെ നേരിടുന്നു എന്നുള്ളതുമായിരുന്നു സീരിയലിന്റെ ഇതിവൃത്തം.

ഇന്നിപ്പോൾ ആരാധകരുടെ മനം കവർന്ന വന്ദന കൃഷ്ണൻ വിവാഹിതയായിരിയ്ക്കുകയാണ്. രാകേഷ് ആണ് വന്ദനയെ വിവാഹം ചെയ്തിരിയ്ക്കുന്നത്. ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ച് ലളിതമായ രീതിയിലായിരുന്നു വിവാഹം. രാകേഷുമൊത്ത് ഗുരുവായൂർ ക്ഷേത്രനടയിൽ നിൽക്കുന്ന വർധനയുടെ വിവാഹ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫി കമ്പനിയായ ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫിയാണ് ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിയ്ക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകളാണ് ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തി കഴിഞ്ഞു.

കഴിഞ്ഞ വർഷമായിരുന്നു സീരിയൽ അവസാനിച്ചത്. സീരിയലിനു വേണ്ടി വന്ദന 12 കിലോയോളം വർധിപ്പിച്ചത് അന്ന് വലിയ ഒരു വാർത്ത ആയിരുന്നു. അതുകൊണ്ട് തന്നെ സീരിയൽ കാണുവാനും വലിയ ആകാംഷ ആയിരുന്നു പ്രേക്ഷകർക്ക്. പ്രേക്ഷകരുടെ കാത്തിരിപ്പിനു ഫലം ഉണ്ടായ തരത്തിലായിരുന്നു സീരിയൽ മുന്നേറിയത്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത സീരിയലുകളിൽ ഏറ്റവും മുന്നിൽ തന്നെയാണ് സ്വാതി നക്ഷത്രം ചോതി ഉള്ളത്. അത്രമാത്രം ജനശ്രദ്ധ സീരിയലിനും വന്ദനയ്ക്കും നേടാൻ സാധിച്ചിരുന്നു.