ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ; ഇതെന്ത് കോലം എന്ന് ആരാധകർ !

0

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ദിലീപും കാവ്യാമാധവനും. വിവാദങ്ങൾക്കും ചർച്ചകൾക്കും എല്ലാമൊടുവിലായി ആയിരുന്നു ഇരുവരും വിവാഹം കഴിച്ചത്. മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷം ആയിരുന്നു താരം കാവ്യയെ വിവാഹം കഴിച്ചത്. മഞ്ജുവുമായുള്ള വിവാഹബന്ധത്തിൽ ഒരു മകൾ ഉണ്ട്. മകൾ മീനാക്ഷി ദിലീപിനൊപ്പമാണ് ഉള്ളത്. കാവ്യയെ വിവാഹം ചെയ്ത ദിലീപിന് മഹാലക്ഷ്മി എന്ന ഒരു മകളും പിറന്നിരുന്നു. താരത്തിന്റെ പുതിയ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറൽ ആകാറുണ്ട്. കാവ്യയുമൊത്തുള്ള ചിത്രങ്ങൾ ആണ് പലപ്പോഴും ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഇന്നിപ്പോൾ കാവ്യയുമൊത്തുള്ള ദിലീപിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിയ്ക്കുന്നത്. കാവ്യയും ദിലീപും ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ എടുത്ത ചിത്രങ്ങളെ ആണ് അവ. ചിത്രത്തിന് നിരവധി കമന്റുകളും വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തിൽ തിളങ്ങിയത് ദിലീപും കുടുംബവും ആയിരുന്നു. വിവാഹ ചടങ്ങുകളുടെ തുടക്കം മുതൽ ഒടുക്കം വരെയും ദിലീപും കുടുംബവും നിറ സാന്നിദ്യം ആയിരുന്നു. അന്ന് നിരവധി ആരാധകരാണ് ദിലീപിന്റെയും കാവ്യയുടെയും മീനാക്ഷിയുടെയും ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. അന്നത്തെ ചിത്രങ്ങൾക്ക് ശേഷം ഇന്നാണ് ഇപ്പോൾ കാവ്യയും ദിലീപും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നിരിയ്ക്കുന്നത്.

മഞ്ജുവുമായുള്ള വിവാഹമോചന വാർത്തകൾ നിരവധി വിവാദങ്ങൾക്കാണ് വഴി വെച്ചത്. വിവാഹ മോചന ശേഷം കാവ്യയെ ദിലീപ് വിവാഹം കഴിച്ചതും വലിയ രീതിയിലുള്ള വിവാദമായിരുന്നു. എന്നാൽ വിവാഹ മോചനത്തിന് ശേഷം മഞ്ജു അഭിനയ രംഗത്തേക്കും നൃത്ത രംഗത്തേക്കും സജീവം ആവുകയായിരുന്നു. ഇന്നിപ്പോൾ നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റെ കൈയിലുള്ളത്. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറായി മഞ്ജു ഇപ്പോൾ മാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ വിവാഹ മോചനം മഞ്ജുവിനെ വലിയ രീതിയിൽ ഒന്നും തന്നെ ബാധിച്ചിട്ടില്ല എന്ന കാര്യം ഉറപ്പാണ്.