ആ ‘ആർ എഫക്റ്റിനെ’ കുറിച്ച് ആരാധകൻ ഇങ്ങനെ പറയുമെന്ന് രഞ്ജിനി കരുതിയില്ല !

0

അവതാരക എന്നാൽ ആദ്യം മലയാളിയുടെ മനസിലേയ്ക്ക് ഓടിയെത്തുന്ന ഒരേ ഒരു പേര് രഞ്ജിനി ഹരിദാസിന്റേതാണ്. നിരവധി സ്റ്റേജ് ഷോകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും എല്ലാം രഞ്ജിനി തന്റെ അവതാരക എന്ന കഴിവ് തെളിയിച്ചുകഴിഞ്ഞു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ രഞ്ജിനിയ്ക്ക് നിരവധി ആരാധകരെയാണ് സമ്മാനിച്ചത്. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം തന്റെ എല്ലാ നല്ല മുഹൂർത്തങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം വൈറൽ ആകാറുമുണ്ട്.

ഇന്നിപ്പോൾ സുഹൃത്തുക്കളുമായി നിൽക്കുന്ന ഒരു ചിത്രമാണ് തരാം പങ്കുവെച്ചിരിയ്ക്കുന്നത്. രഞ്ജിനി ജോസും, റിമി ടോമിയും, രഞ്ജിനി ഹരിദാസും ഒന്നിച്ചുള്ള ഒരു ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്നത്. ” ദി ആർ എഫക്ട്” എന്നാണ് ചിത്രത്തിന് താരം നല്കിയിരിയ്ക്കുന്ന അടിക്കുറിപ്പ്. നിരവധി ആളുകളാണ് ഇതിനോടകം ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി വന്നുകഴിഞ്ഞു. രഞ്ജിനി ജോസും റിമി ടോമിയും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ആർ ലൗവിന്റെ ഏറ്റവും മികച്ച കോംബോ ആണ് നിങ്ങൾ മൂന്ന് പേരും , എന്നാണ് ഒരു ആരാധകൻ രഞ്ജിനി പങ്കുവെച്ച ചിത്രത്തെ കുറിച്ച് പറഞ്ഞിരിയ്ക്കുന്നത്.

സംഗീത മേഖലയിലുള്ള രഞ്ജിനി ജോസും റിമി ടോമിയും തമ്മിലുള്ള രഞ്ജിനി ഹരിദാസിന്റെ സൗഹൃദം ആരംഭിയ്ക്കുന്നത് സ്റ്റേജ് ഷോകളിലൂടെയും മറ്റുമാണ്. നിരവധി ആരാധകരുള്ള താരങ്ങൾ ആണ് ഈ മൂന്ന് പേരും. സംഭാഷണ രീതി കൊണ്ടും സംഗീതം കൊണ്ടും എല്ലാം പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഈ മൂവർ സംഘത്തെ ഇഷ്ടമില്ലാത്തവർ കുറവാണ്. അതുകൊണ്ട് തന്നെ മൂവരുടെയും ചിത്രങ്ങളും പോസ്റ്റുകളും എല്ലാം പലപ്പോഴും വൈറൽ ആകാറുമുണ്ട്.