സുഖകരമായ ഉറക്കത്തിന് ഈ കാര്യങ്ങൾ ചെയ്താൽ മതി? ഡോക്ടർമാർ പറയുന്നത് കേൾക്കാം. മികച്ച ഇൻഫർമേഷൻ.

0

പല കാരണങ്ങളാലും പലരും അനുഭവിക്കുന്ന ഒരു ഗുരുതരമായ പ്രശ്നമാണ് ഉറക്കക്കുറവ്. ഒരു പരിധിവരെ നമ്മുടെ ജീവിത ശൈലി ഉറക്കത്തിന് ബാധിക്കുന്നുണ്ട്. നമ്മളിൽ പലർക്കും ഉറക്കം പൂർണ്ണതയിൽ എത്തിയിട്ടില്ല എന്ന തോന്നൽ ഉണ്ടായിട്ടുണ്ടാവും. പലരുടെയും മനസ്സ് കൃത്യമായി ഉറങ്ങാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കൃത്യമായ രീതിയിൽ മനസ്സു ഉറങ്ങിയാൽ നിങ്ങൾക്ക് പൂർണസംതൃപ്തിയും തോന്നിയിട്ടുണ്ടാവും. പല കാരണങ്ങൾ കൊണ്ടും ഉറക്കക്കുറവ് സംഭവിക്കാം. അമിതമായ മൊബൈൽ ഫോൺ ഉപയോഗവും കമ്പ്യൂട്ടർ ഉപയോഗവും ഇതിനു പ്രധാന കാരണം ആകുന്നു. ഉറക്കക്കുറവ് പലരെയും ശാരീരികമായും മാനസികമായും തളർത്തുന്നു.

പ്രായഭേദമന്യേ പലരിലും ഉറക്കക്കുറവ് കണ്ടുവരുന്നു.ഒരു പക്ഷേ ഉറക്കക്കുറവ് മറ്റു രോഗങ്ങളുടെ ലക്ഷണം ആകാൻ സാധ്യതയുണ്ട്. ചിലർ സ്ഥിരമായി ഉറക്കക്കുറവ് സംബന്ധിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആയിരിക്കും. അങ്ങനെയുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്. പലരിലും കണ്ടുവരുന്ന ലക്ഷണമാണ് സബ്ജക്ടിവ് ഇൻസോമ്നിയ.രാവിലെ എണീറ്റാൽ ഉറങ്ങിയില്ല എന്ന മാനസികാവസ്ഥയാണ് ഇത്. ചിലർക്ക് മനസ്സു ഉറക്കം ഉണ്ടാവില്ല. ആരോഗ്യസംബന്ധമായ അല്ലെങ്കിൽ മാനസിക പരമായ പ്രശ്നങ്ങൾ മൂലമാകാം ഇത്. പൊതുവേ മാനസികസംഘർഷങ്ങൾ ബാധിച്ച ആൾക്കാർക്ക് ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. മൊബൈൽ ഫോണും കമ്പ്യൂട്ടറും ധാരാളമായി ഉപയോഗിക്കുന്ന ആൾക്കാരിലും ഇത് കണ്ടു വരുന്നു.

കുറെ കാര്യങ്ങൾ ഒഴിവാക്കിയാൽ നമുക്ക് സുഖകരമായ ഉറക്കം ലഭിക്കാവുന്നതാണ്. തീർച്ചയായും ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കണം. ഉറങ്ങുന്നതിനു മുമ്പ് കാപ്പി കുടിക്കുന്നത് ഉറക്കക്കുറവിന് ഒരു വലിയ കാരണം തന്നെയാണ്. അമിതമായി രാത്രിയിൽ ഭക്ഷണം കഴിക്കുന്നത് ഉറക്കക്കുറവിന് സാരമായി ബാധിക്കും. അതിനാൽ ഉറങ്ങുന്നതിനു മുമ്പ് ലൈറ്റ് ആയ ഭക്ഷണം കഴിക്കുക. സ്ഥിരമായി പാലു കുടിക്കുന്നത് വളരെ നല്ലതാണ്. ഉറക്കമില്ലായ്മ യെപ്പറ്റി കൂടുതലറിയാൻ ഡോക്ടർ പറയുന്നത് കാണാം.