ഗ്ലാമർ ലുക്കിലെത്തി അനുശ്രീ ; തല പൊക്കി ഓൺലൈൻ ആങ്ങളമാർ !

0

മലയാളത്തനിമയുള്ള കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അനുശ്രീ. ലാൽ ജോസിന്റെ സംവിധാന സംരംഭം ആയ ഡയമണ്ട് നെക്‌ളേസ്‌ എന്ന സിനിമയിലൂടെയാണ് സിനിമ ലോകത്തേയ്ക്ക് അനുശ്രീ എത്തുന്നത്. ബോൾഡ് ചാറക്ടറുകൾ അനായാസം കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.നിരവധി ആരാധകരുള്ള താരം ഇതിനോടകം തന്നെ നിരവധി നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം വൈറൽ ആകാറുണ്ട്. ലോക്ക് ഡൌൺ കാലയളവിൽ താരത്തിന്റേതായി പുറത്തുവന്ന ഫോട്ടോഷൂട്ടുകൾ എല്ലാം വൈറൽ ആയിരുന്നു. എന്നാൽ ഗ്ലാമർ ലുക്കിലെത്തിയ താരത്തിന് സൈബർ ആക്രമണങ്ങളും നേരിടേണ്ടതായി വന്നിരുന്നു.

ഇന്നിപ്പോൾ തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി മറ്റൊരു ചിത്രവുമായി താരം എത്തിയിരിയ്ക്കുകയാണ്. ബോൾഡ് ആൻഡ് ഗ്ലാമർ ലുക്കിലാണ് ഇന്നിപ്പോൾ താരം എത്തിയിരിയ്ക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഷോർട്ട് വസ്ത്രം ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷ ആയിരിയ്ക്കുന്നത്. “അർദ്ധരാത്രിയിൽ ഒരു ഫാഷൻ ഫോട്ടോഷൂട്ട്” എന്നാണ് ചിത്രത്തിന് താരം നല്കിയിരിയ്ക്കുന്ന അടിക്കുറിപ്പ്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി വന്നിട്ടുണ്ട്. ബോൾഡ് ആൻഡ് സിമ്പിൾ മേക്കപ്പ് ലുക്കിലാണ് താരം ചിത്രത്തിൽ ഉള്ളത്. എന്നാൽ ചിത്രത്തിന് താഴെ മോശമായ ചില കമന്റുകളും കാണുവാൻ സാധിച്ചു.

മുൻപൊരിയ്ക്കൽ തന്റെ ചിത്രത്തിന് താഴെ മോശം കമന്റ് ഇട്ടവർക്ക് തക്കതായ മറുപടി അനുശ്രീ നൽകിയിരുന്നു. അതുകൊണ്ട് തന്നെ പലരും ഇപ്പോൾ ഒന്ന് ഒതുങ്ങിയിരിയ്ക്കുകയാണ്.ലോക്ക്ഡൗണ്‍ കാലത്ത് തന്റെ മേക്കോവറിലൂടെ അനുശ്രീ ആരാധകരെ ഞെട്ടിച്ചിരുന്നു. തന്റെ നാടന്‍ പെണ്‍കുട്ടി ഇമേജ് തകര്‍ത്തെറിഞ്ഞു കൊണ്ടായിരുന്നു ലോക്ക്ഡൌൺ കാലയളവിൽ അനു എത്തിയത്. നടൻ വസ്ത്രധാരണത്തിൽ നിന്നും മേക്കപ്പിൽ നിന്നുമെല്ലാം മാറി തീർത്തും മോഡേൺ ആയായിരുന്നു അനു ലോക്ക്ഡൌൺ കാലയളവിൽ എത്തിയത്. എന്തായാലും താരത്തിന്റെ പുതിയ ചിത്രവും വൈറൽ ആയി മാറിക്കഴിഞ്ഞിരിയ്ക്കുകയാണ്.