നായകന്റെ പുറത്തേയ്ക്ക് ചാടിക്കയറിയ പ്രിയ കുട്ടൂസിന്റെ അവസ്ഥ നോക്കണേ !

0

കണ്ണിറുക്കി യുവതയുടെ മനസിലേയ്ക്ക് കയറിക്കൂടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. അഡാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെയായിരുന്നു പ്രിയയുടെ സിനിമ പ്രവേശനം. ആ ചിത്രത്തിലെ മാണിയ്ക്ക മലരായ എന്ന ഗാനത്തിലെ ഒറ്റ ഷോട്ടിലൂടെയായിരുന്നു പ്രിയയുടെ ജീവിത തന്നെ മാറി മറിഞ്ഞത്. ഇന്നിപ്പോൾ തെന്നിന്ത്യയിലെ തിരക്കുള്ള താരങ്ങളിൽ ഒരാളാണ് പ്രിയ വാര്യർ. ഒപ്പം സമൂഹ മാധ്യമങ്ങളിലെ മുഖ്യ ആകർഷണവും. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം നിരവധി പോസ്റ്റുകളും പങ്കുവെയ്ക്കാറുണ്ട്. ചില സമയങ്ങളിൽ രസകരമായ ചില സംഭവങ്ങളും താരം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു വീഡിയോ ആണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ച വിഷയം.

താരത്തിന്റെ പുതിയ ഷൂട്ടിങ് സെറ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിയ്ക്കുന്നത്. ചെക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു സംഭവം നടന്നത്. അതിവേഗം നടന്നെത്തി നിൽക്കുന്ന നായകൻ. പിന്നാലെ ഓടി എത്തുന്ന നായിക, തുടർന്ന് നായികാ നായകന്റെ മുതുകിലേക്ക് ചാടി കയറുന്നു. ഈ ഷോട്ടായിരുന്നു എടുക്കുവാൻ തീരുമാനിച്ചത്. എന്നാൽ നടിയുടെ ചാട്ടം പിഴച്ചു. ഇതോടെ താരം നടുവിടിച്ച് താഴെ വീഴുകയും ചെയ്തു. നായകനും സിനിമ സീറ്റും ഒന്നടങ്കം അമ്പരന്നു. പ്രിയയാണ് നാടുവിടിച്ച് വീണ ആ താരം. ഈ വീഡിയോ തന്നെയാണ് താരം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്നത്.

പ്രിയ നാടുവിടിച്ച് വീണത് കണ്ട അണിയറപ്രവർത്തകർ ഉടൻ തന്നെ ഓടി എത്തുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണുവാൻ സാധിയ്ക്കുന്നുണ്ട്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ പ്രിയ പങ്കുവെച്ചിരിയ്ക്കുന്ന വീഡിയോ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയായി എത്തിയിട്ടുണ്ട്. താരത്തെ ട്രോളിക്കൊണ്ടാണ് പല കമന്റും എത്തിയിരിയ്ക്കുന്നത്.