പിഷാരടിയെ മലർത്തിയടിച്ച് തങ്കച്ചൻ , വിട്ടുകൊടുക്കാതെ പിഷാരടി !

0

ഫ്ളവേഴ്സിൽ വൻ വിജയത്തോടെ മുന്നേറിക്കൊണ്ടിരിയ്ക്കുന്ന ഒരു പരിപാടിയാണ് ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന സ്റ്റാർ മാജിക്. ബിനു അടിമാലി, തങ്കച്ചൻ, നെൽസൺ ശൂരനാട്, അനുമോൾ, അസീസ്, ശ്രീദിവ്യ, ഐശ്വര്യ തുടങ്ങി ബിഗ് സ്ക്രീൻ മിനി സ്ക്രീൻ താരങ്ങൾ അണിനിരക്കുന്ന കോമഡി പരിപാടിയ്ക്ക് മികച്ച ജനപ്രീതിയാണ് ലഭിയ്ക്കാറുള്ളത്. സ്റ്റാർ മാജിക്കിലെ എല്ലാ താരങ്ങളുടെയും കോമഡിയും തഗുകളും എല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിയ്ക്കാറുള്ളതും. കോമഡി സ്കിറ്റുകൾക്കും തഗ്ഗുകൾക്കും പുറമെ ഗെയിമും സ്റ്റാർ മാജിക്കിനെ മറ്റുള്ള ഷോകളിൽ നിന്നും വത്യസ്തമാക്കുന്നു. ഒപ്പം ലക്ഷ്മി നക്ഷത്രയുടെ അവതരണവും ഏറെ ജനപ്രീതി പിടിച്ച് പറ്റിയിരുന്നു. അതുകൊണ്ട് തന്നെ എന്താണ് സ്റ്റാർ മാജിക്കിൽ നടക്കുക എന്ന ഒരു ആകാംഷയാണ് പ്രേക്ഷകർക്ക് ഇപ്പോഴും ഉണ്ടാകാറുള്ളത്.

ഇന്നിപ്പോൾ രമേശ് പിഷാരടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. സ്റ്റാർ മാജിക് എപ്പിസോഡിൽ വന്നതിന്റെ ഒരു വീഡിയോ ആണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. സ്റ്റാർ മാജിക്കിന്റെ ഫ്ളോറിലേയ്ക്ക് ഒരു സ്കൂട്ടറിൽ എത്തുന്ന താരം എപ്പിസോഡ് മുഴുവൻ നർമ്മം കൊണ്ട് നിറയ്ക്കുകയാണ്. കോമഡി കിംഗ് എന്നായിരുന്നു ലക്ഷ്മി നക്ഷത്ര രമേശ് പിഷാരടിയെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞിരുന്നത്. എന്നാൽ ഉടൻ തന്നെ തങ്കച്ചൻ കോമഡി കിംഗിന്റെ കോമഡി തനിയ്ക്ക് കാണണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ഉടൻ തന്നെ അതിനെ കൗണ്ടർ അടിച്ചുകൊണ്ട് പിഷാരടി ഊരിപ്പോകാൻ നോക്കുകയായിരുന്നു.

താരങ്ങൾ തമ്മിലുള്ള ഗെയിമും ഒപ്പം അനുവിന്റെ പാട്ടുമെല്ലാം സ്റ്റാർ മാജിക് ഫ്ലോറിനെ മികച്ചതാക്കുകയായിരുന്നു.” പരിപാടിയുടെ വിജയത്തിന് വേണ്ടി അയാൾ ഏതറ്റം വരെയും പോകും “എന്ന അടിക്കുറിപ്പോടു കൂടിയാണ് പിഷാരടി വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് അടിയിലായി എത്തിയിട്ടുണ്ട്.