മറവി രോഗത്തിൻറെ ലക്ഷണങ്ങൾ എന്തെല്ലാം? തീർച്ചയായും അറിഞ്ഞിരിക്കേണ്ട വസ്തുതകൾ. ഡോക്ടർ പറയുന്നത് കേൾക്കാം.

0

സമൂഹത്തിൽ കാണപ്പെടുന്ന വളരെ ഗൗരവകരമായ ഒരു അവസ്ഥയാണ് മറവി രോഗം. പ്രായമായവരിൽ പൊതുവേ കണ്ടുവരുന്ന ഈ രോഗാവസ്ഥ വളരെ പ്രശ്നങ്ങളാണ് അവരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്നത്. മറവി രോഗം കാരണം പലരുടെയും ജീവിതത്തിൻറെ താളം തെറ്റുന്നു. മാത്രമല്ല സമൂഹത്തിൽ അവർ ഒറ്റപ്പെടുകയും ചെയ്യുന്നു. ഒരിക്കലും മറവി രോഗം ഉള്ള ആൾക്കാരെ തനിച്ചാക്കരുത്, അവർക്ക് വേണ്ട സ്നേഹവും പിന്തുണയും നൽകുക എന്നതാണ് ആദ്യപടി.

പൊതുവേ 60 വയസ്സ് കഴിഞ്ഞവരിൽ മറവി ലോകത്തിൻറെ ലക്ഷണങ്ങൾ കാണുന്നു. ഡിമൻഷ്യ എന്നാണ് ഈ അവസ്ഥയെ സൂചിപ്പിക്കുന്നത്. ഈ രോഗം സംഭവിച്ചാൽ ഒന്നിനും ഒരു കൃത്യത ഉണ്ടാവില്ല. പടിപടിയായി രോഗിയുടെ ഓർമ്മകൾ മാഞ്ഞു തുടങ്ങും. പുതിയ കാര്യങ്ങൾ ഓർക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. പലരിലും ദിനംപ്രതി ചെയ്യുന്ന കാര്യങ്ങൾ പോലും ഓർമ കാണില്ല. വേണ്ടപ്പെട്ടവരുടെ മുഖങ്ങൾ ഈ രോഗാവസ്ഥകാർ മറക്കാൻ സാധ്യതയുണ്ട്. പലരും സ്വന്തം വീട്ടിലേക്കുള്ള വഴികൾ പോലും മറക്കുന്നു.

തികച്ചും സങ്കീർണമാണ് ഓർമ്മക്കുറവ് എന്ന രോഗം. ചികിത്സിച്ചു മാറ്റാൻ വളരെ ബുദ്ധിമുട്ടുള്ള ഈ രോഗത്തിന് പിന്തുണയും സ്നേഹമാണ് പ്രധാന ചികിത്സ. പലരിലും പെരുമാറ്റ വൈകല്യവും മറ്റും കാണപ്പെടുന്നു. ചിലർക്ക് സംശയരോഗം ഉണ്ടാവാൻ സാധ്യതയുണ്ട്. മറവി രോഗം മറ്റു അസുഖങ്ങളുടെ കാരണങ്ങളാൽ വരാനിടയുണ്ട്. തൈറോയ്ഡ് സംബന്ധമായ രോഗം ഉള്ളവർക്കും മറവി കുറവിൻറെ ലക്ഷണങ്ങൾ കാണിക്കാം. എംആർഐ സ്കാൻ, സിടി സ്കാൻ എന്നിവയിലൂടെ നമുക്ക് മറവി രോഗം നിർണയിക്കാൻ സാധിക്കും. പല കേസുകളിലും ഈ രോഗം പൂർണ്ണമായും ചികിത്സിച്ചു മാറ്റാൻ കഴിയില്ല.