സാനിയയുടെ മൂക്കിന് ഇത് എന്തുപറ്റി , പാലം തെറ്റിയതാണോ ?

0

ക്വീൻ എന്ന മലയാള സിനിമയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് സാനിയ ഈയപ്പൻ. ചിന്നു എന്ന ഒറ്റ കഥാപാത്രത്തെ അത്രമാത്രം ജനങ്ങൾ സ്വീകരിച്ചിരുന്നു. ഡി 4 ഡാൻസ് എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയാണ് താരം സിനിമ ലോകത്തേയ്ക്ക് എത്തിയത്. സിനിമയ്ക്ക് പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് താരം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ജീവിതത്തിലെ നല്ല നിമിഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം പലപ്പോഴും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്.

സിൽവർ കളർ വസ്ത്രം ധരിച്ചാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയിരിയ്ക്കുന്നത്. ആഭരണമായി ഒരു ചോക്കർ മാത്രമാണ് താരം അണിഞ്ഞിരിയ്ക്കുന്നത്. എന്നാൽ താരം മൂക്കിലായി റോസ് പ്രത്യേക ആഭരണം ധരിച്ചിട്ടുണ്ട്. ആരാധകരുടെ ചോദ്യം എല്ലാം ആ ആഭരണത്തെ കുറിച്ചാണ്. ചിത്രത്തിന്റെ മുഖ്യ ആകർഷണവും ആ ആഭരണം തന്നെയാണ്. സാനിയയുടെ ഈ ചിത്രത്തിന് താഴെയായി നിരവധി കമന്റുകളാണ് വന്നിരിയ്ക്കുന്നത്. ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ വൈറൽ ആക്കുകയായിരുന്നു.

അവതാറിൽ റോളിന് വേണ്ടിയുള്ള തയ്യാറെടുപ്പാണോ , എന്താ മൂക്കിൽ ഇട്ടിരിയ്ക്കുന്നത്, മൂക്കിന് എന്ത് പറ്റി, മൂക്കിന്റെ പാലം തെറ്റിയോ തുടങ്ങി താരത്തിന്റെ ചിത്രത്തെ ട്രോളിയും നിരവധി ആളുകൾ എത്തിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ ചിത്രം നന്നായിട്ടുണ്ടെന്നും, മനോഹരി ആയിട്ടുണ്ടെന്നും തരത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. നിരവധി ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തിയാണ് സാനിയ. അതുകൊണ്ട് തന്നെ ഇപ്പോൾ ചിത്രത്തിന് താഴെയായി വന്നിരിയ്ക്കുന്ന ട്രോളുകൾ ഒന്നും താരത്തെ ബാധിയ്ക്കില്ല എന്ന കാര്യം ഉറപ്പാണ്. കൈനിറയെ ചിത്രങ്ങളുമായി മുന്നോട്ട് പോകുകയാണ് താരം ഇപ്പോൾ. ഇതിനോടൊപ്പം തന്നെ ഡാൻസുമായും താരം മുന്നോട്ട് പോകുന്നുണ്ട്.