കൊളസ്ട്രോൾ എളുപ്പം നിയന്ത്രിക്കാം. ഇങ്ങനെ ചെയ്താൽ മതി. വളരെ വിലപ്പെട്ട ഇൻഫർമേഷൻ.

0

സമൂഹത്തിൻറെ ജീവിതശൈലിയിലുണ്ടായ വ്യതിയാനം കാരണം പലരിലും കണ്ടുവരുന്ന മാരകമായ രോഗാവസ്ഥയാണ് കൊളസ്ട്രോൾ. പൊതുവേ ചിട്ടയില്ലാത്ത ഭക്ഷണരീതിയും വ്യായാമ കുറവും കൊളസ്ട്രോൾ എന്ന രോഗത്തെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിച്ചു വരുത്തുന്നു. ഗൗരവകരമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ കൊളസ്ട്രോൾ എന്ന രോഗത്തെ അകറ്റി നിർത്താൻ നമുക്കു കഴിയും. ചിട്ടയായ ജീവിതശൈലിയും ആഹാരരീതിയും കൊളസ്ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും.

മനുഷ്യ ശരീരത്തിന് ആവശ്യമായ സാധനമാണ് കൊളസ്ട്രോൾ. പൊതുവേ നമ്മുടെ കോശങ്ങളിൽ കൊളസ്ട്രോളിൻറെ അംശം കാണാൻ സാധിക്കും. ഹോർമോൺ ഉൽപാദനത്തിനും വൈറ്റമിൻ ആഗിരണ ത്തിനും കൊളസ്ട്രോൾ അത്യന്താപേക്ഷിതമാണ്. മനുഷ്യ ശരീരത്തിന് വേണ്ട കൊളസ്ട്രോൾ ശരീരം തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. എങ്കിലും മാറിയ ജീവിതശൈലി കാരണം കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണസാധനങ്ങൾ നമ്മൾ ശീലമാക്കുന്നു. ഇതിനാൽ ശരീരത്തിലെ കൊളസ്ട്രോളിൻറെ അളവ് നോർമലിൽ നിന്ന് മേലോട്ട് കേറുന്നു. ഈ രീതി പതിയെ രക്തക്കുഴലുകളിലെ ബ്ലോക്കിന് കാരണമാകുന്നു.

കൊളസ്ട്രോൾ പൊതുവേ പാരമ്പര്യമാണെന്ന് പറയുന്നുണ്ടെങ്കിലും, ജീവിതശൈലി ഒന്നു നിയന്ത്രിച്ചാൽ നമുക്ക് കുഴപ്പം ഉണ്ടാവില്ല. നാരുള്ള ഭക്ഷണം കഴിക്കുന്നത്, അന്നജത്തിൻറെ അളവ് കുറയ്ക്കുന്നത്, ഫ്രൂട്ട്സ് കഴിക്കുന്നത്, പഞ്ചസാര കുറയ്ക്കുന്നത്, വ്യായാമം ചെയ്യുന്നത് ഒക്കെ ഇതിൻറെ ഭാഗമാണ്. കൊളസ്ട്രോളിനെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാം.