‘ഡിംപൽ പിടിച്ചുനിൽക്കാൻ പല തന്ത്രങ്ങളും പയറ്റി എന്നിരിക്കും’ ബിഗ് ബോസ്സിലെ നൂലാമാലകൾ പങ്കുവെച്ച് പ്രിയതാരം !

0

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന മെഗാഹിറ്റ് സീരിയൽ ആയിരുന്നു കുങ്കുമപ്പൂവ്. വര്ഷം ഇത്ര കഴിഞ്ഞിട്ടും കുങ്കുമപ്പൂവിലെ താരങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ് ആരാധകർക്ക്. പല താരങ്ങളും തങ്ങളുടെ ജീവിതത്തിലെ ഒരു വലിയ ബ്രേക്ക് ആയാണ് കുങ്കുമപ്പൂവിനെ കണ്ടത്. കുങ്കുമപ്പൂവിൽ പ്രഫസർ ജയന്തിയുടെ മകൾ ആയി എത്തിയ താരമാണ് അശ്വതി. ഇപ്പോഴും അശ്വതിയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ എല്ലാം വൈറൽ അകാരാണ് പതിവ്. അത്തരത്തിൽ ഇന്നിപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 3 യെ കുറിച്ച് താരം കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം.

“ബിബ്ബോസേ.. ബിബ്ബോസേ ഒരു മെത്ത കൊട് ബിബ്ബോസെ 😂.. നല്ല ആശയ സംഘട്ടനങ്ങൾ ആണ് ആവശ്യം ഇത് ചുമ്മാ അനാവശ്യമായ കാര്യങ്ങളിൽ തർക്കിച്ചു ദിവസങ്ങൾ തീർക്കുന്നു.. എന്നാൽ എല്ലാവരും തമ്മിൽ തമ്മിൽ എവിടെയോ ഒരു ബോണ്ടിങ്ങും ഉണ്ട്..ആപ്പിൾ പിടിച്ചതോടുകൂടി ഒരാൾ ഒതുങ്ങിപ്പോയ മട്ടിലാണ്… തിരിച്ചു വരൂ കിടിലൻ എന്നാലല്ലേ എനിക്കെന്തെങ്കിലും പറയാൻ പറ്റൂ 🥰മിഷേലിന്റെ ചീട്ടു എന്താകുമെന്ന് ഈ ആഴ്ച അറിയാം..ഡിമ്പൽ വിഷയം Whether it is a strategy or not, it is a game.. പിടിച്ചുനിൽക്കാൻ പല തന്ത്രങ്ങൾ പയറ്റി എന്നിരിക്കും.. തിരിച്ചു ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഡിമ്പാലിനൊള്ളത് പ്രേക്ഷകർ പ്രതികരിക്കുമല്ലോ..കാരണം അവർ പ്രേക്ഷകരെ അല്ലെ വഞ്ചിക്കുന്നുള്ളു മിഷേലിനെ അല്ലല്ലോ . അത് പൊളിച്ചടുക്കി എന്ത് പ്രയോജനം കിട്ടി? എനിക്ക് മനസിലാകുന്നില്ല.. ഇനി ആ യൂണിഫോമിനായി കാത്തിരിക്കാം ”

ഇങ്ങനെയായിരുന്നു താരം കുറിച്ചത്. നിരവധി ആരാധകരാണ് ഇതിനോടകം താരത്തിന്റെ കുറിപ്പിന് താഴെ കമന്റുമായി എത്തിയിരിയ്ക്കുന്നത്. നർമ്മം കലർത്തി ബിഗ് ബോസ് മലയാളം സീസൺ 3 യിലെ ഓരോ താരത്തെയും കുറിച്ചും ,അവരുടെ മത്സര രീതികളെ കുറിച്ചും ആണ് താരം ഇങ്ങനെ കുറിച്ചത്. എന്തായാലും താരത്തിന്റെ കുറിപ്പ് ഇതിനോടകം തന്നെ വൈറൽ ആയി മാറിയിരിയ്ക്കുകയാണ്.