“തിരിഞ്ഞു നോക്കരുത്” പോസിറ്റീവ് വൈബുമായി ഭാവന !

0

നമ്മൾ എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേയ്ക്ക് കാലെടുത്ത് വെച്ച താരമാണ് ഭാവന. തുടർന്ന് നിരവധി സിനിമകളിൽ സഹനടിയായും മറ്റും റോളുകൾ ചെയ്ത താരം മലയാളം, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങി തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം കയ്യാളുന്ന നായികയായി മാറുകയായിരുന്നു. നിരവധി ആരാധകരെ ചുരുങ്ങിയ നാളുകൾ കൊണ്ട് സ്വന്തമാക്കുവാൻ കഴിഞ്ഞ താരം മലയാളത്തിലെ മുൻനിര നായക നടന്മാരുടെയെല്ലാം നായികയായി തിളങ്ങിയിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. തെലുങ്ക് സംവിധായകൻ തന്നെയാണ് താരത്തെ വിവാഹം കഴിച്ചത്.

വിവാഹത്തിന് ശേഷം കുറച്ചുനാൾ സിനിമ ജീവിതത്തിനു ഇടവേളയിട്ട താരം വീണ്ടും സിനിമയിലേയ്ക്ക് തിരികെ വന്നിരിയ്ക്കുകയാണ്. തെലുങ്ക്, കന്നഡ സിനിമകളിൽ താരം ഇപ്പോഴും തിളങ്ങി നിൽക്കുകയാണ്. ഇന്നിപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. ജിമ്മിൽ നിന്നുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. “തിരിഞ്ഞു നോക്കരുത് … നിങ്ങൾ ഇനി ആ വഴിക്ക് പോകില്ല ” എന്നായിരുന്നു ചിത്രത്തിന് ഭാവന കുറിച്ച അടിക്കുറിപ്പ്.

നിരവധി ആളുകളാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. വർക്ക് ഔട്ട് സമയത്ത് താരം എടുത്ത ചിത്രമാണ് ആത്. താരം പൊതുവെ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം വൈറൽ ആകാറുണ്ട്. ലവ് കമന്റസ് ആണ് താരത്തിന്റ ചിത്രത്തിന് കൂടുതലായി ലഭിച്ചിരിയ്ക്കുന്ന കമന്റുകൾ. നിരവധി താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്. താരത്തിന്റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവിനായി കാത്തിരിയ്ക്കുകയാണ് ആരാധകർ ഒന്നടങ്കം. ട്വന്റി ട്വന്റി എന്ന മലയാള സിനിമയാണ് താരത്തിന്റെ മലയാള സിനിമ ജീവിതത്തിൽ വലിയ ഒരു ബ്രേക്ക് ആയത്. എന്തായാലും താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിയ്ക്കുകയാണ്.