‘എനിയ്ക്ക് നീണ്ട മുടിയുണ്ട്’ പൂർണിമയുടെ പുതിയ ചിത്രത്തിനെ ട്രോളി ആരാധകർ !

0

മലയാളികൾക്ക് സുപരിചിതയും പ്രിയപ്പെട്ടതുമായ ഒരു താരമാണ് പൂർണിമ ഇന്ദ്രജിത്ത്. മിനിസ്‌ക്രീനിൽ നിന്നും മോഡലിംഗ് രംഗത്തേക്കും ബിഗ് സ്‌ക്രീനിലേയ്ക്കും എത്തപ്പെട്ട താരത്തിന്റെ വളർച്ച അതിവേഗം ആയിരുന്നു. ഇന്ദ്രജിത് സുകുമാരനുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമ ജീവിതത്തിൽ നിന്നും കുറച്ച് നാളത്തേയ്ക്ക് വിട്ട് നിന്നെങ്കിലും വൈറസ് എന്ന ആഷിഖ് അബു സിനിമയിലൂടെ താരം വീണ്ടും ഒരു തിരിച്ച് വരവ് നടത്തിയിരിയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്. ഫലപ്രദമായ ഒരു ഹെയർ ആൻഡ് ഫേഷ്യൽ പാക്ക് പരിചയപ്പെടുത്തുകയാണ് താരം ഈ ചിത്രത്തിലൂടെ .

“1/2 കപ്പ് ബെന്റോണൈറ്റ് കളിമൺ പൊടി ആപ്പിൾ വിനാഗിരി കറ്റാർ വാഴ ജെൽ 4 ടേബിൾസ്പൂൺ വീതം എടുത്ത് ഫിൽട്ടർ വെള്ളവുമായി ചേർത്ത് സംയോജിപ്പിയ്ക്കുക. ശേഷം ഈ പാക്ക് തലമുടിയിലുടനീളം പുരട്ടുക. തലയോട്ടിയിലും പ്രയോഗിക്കുക. തുടർന്ന് ഒരു ഷവർ തൊപ്പി വയ്ക്കുക, 10-12 മിനിറ്റ് ഇരിക്കുക. ഇത് പൂർണ്ണമായും ഉണങ്ങാൻ അനുവദിക്കരുത്. മോയ്‌സ്ചറൈസിംഗ് അണുബാധ മാറ്റിനിർത്തിയാൽ, ബെന്റോണൈറ്റ് കളിമണ്ണ് മുടിയിലെയും മുഖത്തെയും അധിക അഴുക്കും എണ്ണയും പുറത്തെടുക്കും. നിങ്ങൾക്ക് ഈ മാസ്കിനെ ഒരു ഷാംപൂ, കണ്ടീഷനർ എന്നിങ്ങനെ ആയി ഉപോയോഗിയ്ക്കാം . കഴുകിയതിനുശേഷം ഞാൻ എന്റെ തലമുടി കണ്ടീഷൻ ചെയ്യുന്നുണ്ടെങ്കിലും ഞാൻ അത് ഇഷ്ടപ്പെടുന്നു. എനിയ്ക്ക് നീണ്ട മുടി ഉണ്ട്.”

ഇങ്ങനെയായിരുന്നു താരം ചിത്രത്തിന് അടിക്കുറിപ്പായി എഴുതിയത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി വന്നിരിയ്ക്കുന്നത്. പലരും താരത്തെ ട്രോളി എത്തിയപ്പോൾ മറ്റുചിലർ പൂർണിമ പരിചയപ്പെടുത്തിയ പക്കിനെ പ്രശംസിച്ചുകൊണ്ടാണ് എത്തിയത്.