ഹെർണിയയെ പറ്റി അറിയാം, ഈ ലക്ഷണങ്ങൾ സൂക്ഷിക്കാം. വളരെ മികച്ച ഇൻഫർമേഷൻ.

0

മാറിയ ശൈലിയിൽ പല രോഗങ്ങളും ഇപ്പോൾ നമുക്ക് വളരെ പരിചിതമാണ്. നമ്മുടെ സമൂഹത്തിൽ പ്രായഭേദമന്യേ കണ്ടുവരുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് ഹെർണിയ അഥവാ കുടലിറക്കം. പ്രധാനമായും ജീവിതശൈലിയുടെ പ്രത്യാഘാതമാണ് ഹെർണിയയുടെ കാരണം. ആധുനിക ചികിത്സാ രീതിയിലൂടെ ഹെർണിയ എന്ന രോഗത്തെ നമുക്ക് മറികടക്കാൻ സാധിക്കും. അതിലുപരി ചിട്ടയായ ജീവിതശൈലി, ആരോഗ്യ രീതി എന്നിവ ഇതിന് അനിവാര്യമാണ്. കൃത്യമായ വേളകളിൽ വ്യായാമം ചെയ്യുന്നത് പല രോഗങ്ങളെയും അകറ്റി നിർത്താൻ സാധിക്കും.

നമ്മുടെ കുടൽ പുറത്തോട്ട് തള്ളുന്നതാണ് ഈ രോഗത്തിൻറെ ലക്ഷണം. സാധാരണയായി ഒരു ഹെർണിയ രോഗിക്ക് വയറിൽ അടുത്തുള്ള പേശികൾക്ക് ബലക്കുറവ് അനുഭവപ്പെടാം. ബലക്കുറവ് അനുഭവപ്പെടുന്ന സ്ഥലത്ത് പതിയെ ദ്വാരം വരുകയും, കുടൽ പുറത്തോട്ട് വരികയും ചെയ്യും. എന്നാൽ ചിലർക്ക് ജന്മനാ ഉള്ള കാരണങ്ങൾ കൊണ്ടും ഇതു സംഭവിക്കാം. ജന്മനാ പേശി ബലക്കുറവ് ഉള്ളവരാണ് അവർ. പുകവലിക്കുന്നവരുടെ പേശിയുടെ ബലം കുറയാൻ സാധ്യതയുണ്ട്. വയറിൽ ഓപ്പറേഷൻ ചെയ്ത ആൾക്കാരിലും ഈ രോഗം കണ്ടു വരുന്നു. കൂടുതൽ ഭാരം എടുക്കുന്ന ജോലി ചെയ്യുന്നു ആൾക്കാർക്ക് ഈ രോഗം വരാൻ സാധ്യതയുണ്ട്.

തുടക്കത്തിലെ നിർണയം നടത്തിയില്ലെങ്കിൽ ഹെർണിയ വളരെ ഗുരുതരമായ ഒരു രോഗമാണ്. ഈ രോഗത്തിൻറെ ലക്ഷണങ്ങൾ വയറിൽ കാണുന്ന മുഴ ആണ്. രോഗികളിൽ ചുമക്കുമ്പോൾ ഈ മുഴ വികസിക്കുന്നതും കാണാൻ സാധിക്കും. സ്ഥിരമായി വയറിൽ കഠിനവേദനയും അനുഭവപ്പെടാം. ചർദ്ദിയും വേദനയും ഉണ്ടെങ്കിൽ ഹെർണിയ ക്രിട്ടിക്കൽ കണ്ടീഷനിൽ ആണെന്ന് വിലയിരുത്താം.ഹെർണിയയെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ കാണാം. തീർച്ചയായും ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമാകും.