ആരോഗ്യം മാത്രമല്ല സൗന്ദര്യവും സംരക്ഷിയ്ക്കും ചെറ് ചൂടുവെള്ളം !

0

വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. ശരീരത്തിലെ ജലാംശത്തിന്റെ അളവ് ആന്തരികാവയവങ്ങളെ വലിയ രീതിയിൽ ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ വെള്ളം കുടി ആരോഗ്യമുള്ള ശരീരത്തിന് അത്യന്താപേക്ഷിതമാണ്.ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് നല്ലതാണ്.ആരോഗ്യ വിദഗ്ധർ ഒരു ദിവസം കുറഞ്ഞത് 7 മുതൽ 8 ഗ്ലാസ് വെള്ളം വരെ കുടിക്കാൻ ശുപാർശ ചെയ്യുന്നു. തണുത്തത് അല്ലെങ്കിൽ സാധാരണ അല്ലെങ്കിൽ ചൂട് അല്ലെങ്കിൽ ചെറുചൂടുള്ള വെള്ളം. ഇഷ്ടാനുസരണം വെള്ളം കുടിയ്ക്കാം. എന്നാൽ ഒരു ദിവസം 7 ഗ്ലാസ് വെള്ളം മുഖ്യമാണ്.

ചെറു ചൂടുള്ള വെള്ളം മനുഷ്യ ശരീര താപനില വർദ്ധിപ്പിക്കുകയും തുടർന്ന് ശരീരം വിയർക്കുകയും ചെയ്യും. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളും മാലിന്യങ്ങളും അകറ്റാൻ സഹായിക്കുകയും മുഖക്കുരുവിന്റെ വളർച്ച തടയുകയും ചെയ്യുന്നു.ചെറുചൂടുവെള്ളം കുടിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താനും, അങ്ങിനെ നന്നായി പ്രവർത്തിക്കുന്ന ദഹനവ്യവസ്ഥ നിങ്ങൾക്ക് മികച്ച ചർമ്മം നൽകാനും സഹായിക്കും. അധിക നേട്ടം ആവശ്യമുള്ളവർ വെള്ളത്തിൽ ഒരു നാരങ്ങ പിഴിഞ്ഞ് കുറച്ച് തേനും ചേർത്ത് കുടിക്കുക.

ദിവസവും ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താനും ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും സഹായിക്കും. വരണ്ടതും പൊളിഞ്ഞിളകുന്നതുമായ ചർമ്മത്തിനുള്ള ഒരു ശാശ്വത പരിഹാരമാണ് ഈ ശീലം. ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ശരീരത്തിലുടനീളം രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ശരിയായ രക്തയോട്ടം ചർമ്മകോശങ്ങൾക്ക് ആവശ്യമായ പോഷക വിതരണം ഉറപ്പാക്കും, ഇത് ആരോഗ്യകരമായ ചർമ്മത്തിന് കാരണമാകുന്നു.ഇത് ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുന്നതിനും അകാല വാർദ്ധക്യം തടയുന്നതിനും ഫലപ്രദമാണ്. ചർമ്മത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ചൂടുള്ള വെള്ളം ഒരു മികച്ച പരിഹാരമാണ്. അതുകൊണ്ട് തന്നെ ചെറുചൂട് വെള്ളം ദിവസവും ശീലമാക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ്.