സ്ട്രോക്ക് നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ഡോക്ടർമാർ പറയുന്നത് കേൾക്കാം. വളരെ വിലപ്പെട്ട ഇൻഫർമേഷൻ.

0

ഇന്നത്തെ സാഹചര്യത്തിൽ കൂടുതലായും കണ്ടു വരുന്ന ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം. ഒരു പരിധിവരെ നമ്മുടെ ജീവിത ശൈലി തന്നെയാണ് ഈ രോഗത്തിനും കാരണം. ഇന്നത്തെ ട്യൂബ് സമൂഹത്തിൻറെ ചിട്ടയായ ആഹാരരീതി ഇല്ലായ്മയുംവ്യായാമം ഇല്ലായ്മയും മസ്തിഷ്കാഘാതത്തിലേക്ക് നയിക്കുന്നു. സമൂഹം നയിക്കുന്ന പിടിവിട്ട ജീവിതശൈലി മസ്തിഷ്കാഘാതം പോലുള്ള അസുഖങ്ങൾ വരാൻ കാരണമാകുന്നു. മറ്റുള്ള രോഗങ്ങളെ അപേക്ഷിച്ച് വളരെ സങ്കീർണമാണ് ഈ രോഗം, കാരണം ഒരു പ്രാവശ്യം സ്ട്രോക്ക് വന്നാൽ പിന്നെ ജീവിത കാലം മൊത്തം കോമയിൽ കിടക്കാനും സാധ്യതയേറെയാണ്.

നമ്മുടെ ജീവിതശൈലി തന്നെയാണ് സ്ട്രോക്ക് പോലുള്ള അസുഖങ്ങൾക്കും കാരണം. പലരിലും കണ്ടുവരുന്ന മദ്യപാനം പുകവലി പോലുള്ള ശീലങ്ങൾ പൊതുവേ മസ്തിഷ്കാഘാതത്തിലേക്ക് നയിക്കുന്നു. സ്ട്രോക്ക് എന്നുവെച്ചാൽ തലച്ചോറിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് ആണ്. ചില സന്ദർഭങ്ങളിൽ അത് മുറിവ് ആവാം. നമ്മുടെ മസ്തിഷ്കത്തിൽ ഉണ്ടാവുന്ന ഈ മുറിവുകളിലൂടെ രക്തം പുറത്തേക്ക് വരും. പലപ്പോഴും വളരെ സങ്കീർണതകളിലേക്ക് ഈ അവസ്ഥ നയിക്കും. നാഡീകോശങ്ങൾ നിമിഷങ്ങൾക്കകം നശിക്കുവാൻ ഇതു കാരണമാവുന്നു. സ്ട്രോക്ക് ഉണ്ടായ വ്യക്തിക് പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക എന്നതാണ് മികച്ച ഉപായം.

മസ്തിഷ്കാഘാതം സംഭവിച്ച ഒരു വ്യക്തിക്ക് കിട്ടാവുന്ന ചികിത്സ പെട്ടെന്ന് ലഭ്യമാക്കുക എന്നതാണ് പ്രധാനം. അവിടെ ലഭ്യമായ പ്രഥമ ശുശ്രൂഷ നൽകിയശേഷം കുറച്ചു നല്ല ആശുപത്രിയിൽ പോകണം. ഇങ്ങനെ ചെയ്താൽ മാത്രമേ രോഗിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കു. മികച്ച പരിപാലനം നൽകിയ മാത്രമേ രോഗിക്ക് പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കു. സ്ട്രോക്ക് വന്ന രോഗിയെ എങ്ങനെ തിരിച്ചറിയാം എന്നത് പലരുടെയും സംശയമാണ്. സ്ട്രോക്ക് സംഭവിച്ചാൽ കാലുകൾ പൊക്കാൻ സാധിക്കില്ല, ഒരുവശത്തെ കൈ പൊക്കാൻ ആവില്ല, മുഖം ഒരു വശത്തേക്ക് കോടി പോകും, നമ്മുടെ സംസാരം വികൃതമായി മാറും. ഇങ്ങനെയുള്ള ലക്ഷണങ്ങൾ ഒരു വ്യക്തി കാണിച്ചാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.