സുഹൃത്തുക്കൾക്ക് വേണ്ടി ഷെഫിന്റെ വേഷമണിഞ്ഞ് ലാലേട്ടൻ !

0

മലയാളികളുടെ പ്രിയ താരമാണ് മോഹൻലാൽ. ദൃശ്യം 2 എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ വിജയത്തിൽ ആഹ്ലാദിയ്ക്കുകയാണ് താരം ഇപ്പോൾ. അതിനിടയിൽ തന്നെ തന്റെ സംവിധാന സംരംഭം ബറോസിന്റെ ഷൂട്ടിങ് ഉടൻ തന്നെ ഉണ്ടാകും എന്ന തരത്തിലുള്ള വാർത്തകളും പരക്കുന്നുണ്ട്. ഇനി അടുത്തതായി ലാലേട്ടന്റേതായി തീയറ്റർ കാണാൻ ഇരിയ്ക്കുന്ന ചലച്ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ആണ്. ഇന്നിപ്പോൾ കഴിഞ്ഞ ദിവസം താരത്തിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ച് നടന്ന ഒരു ഡിന്നർ പാർട്ടി ആണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം.

സുഹൃത്തുക്കൾക്കായി മോഹൻലാൽ ഒരുക്കിയ ഡിന്നർ പാർട്ടിയിൽ നിരവധി പേർ പങ്കെടുത്തിരുന്നു. പാർട്ടിയിൽ മോഹൻലാൽ തന്നെ പാചകം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ പ്രധാന ആകർഷണം. പാർട്ടിയിൽ പങ്കെടുത്ത പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ ആണ് ലാലേട്ടൻ പാചകം ചെയ്യുന്ന വീഡിയോ പകർത്തിയിരിയ്ക്കുന്നത്. താരം വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു. വെജ്ജും നോൺ വെജ്ജും താരം ഉണ്ടാക്കിയിട്ടുണ്ട്.

പാചകം തനിയ്ക്ക് എത്രമാത്രം ഇഷ്ടമാണ് എന്ന് താരം നിരവധി തവണ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സുഹൃത്തുക്കൾക്കായി താരം തന്നെ ഡിന്നർ ഉണ്ടാക്കിയത്. ഡിന്നർ പാർട്ടിക്ക് എത്തിയവർക്ക് ലാലേട്ടന്റെ പാചകവും ആസ്വദിയ്ക്കുവാൻ സാധിച്ചു എന്നതാണ് പ്രത്യേകത. പാചകം ചെയ്യുന്നതിന് പുറമെ പാകം ചെയ്ത ആഹാരം സുഹൃത്തുക്കൾക്ക് വിളമ്പി നൽകിയതും ലാലേട്ടൻ തന്നെയാണ്. പ്രിയദർശനും മോഹൻലാലും തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമാണ്. ഇരുവരുടെയും ഈ സൗഹൃദം തന്നെയാണ് ഇരുവരുടെയും സിനിമ ജീവിതത്തെ വലിയ രീതിയിൽ അനുകൂലമായി ബാധിച്ചത് എന്ന് വേണമെങ്കിൽ പറയുവാൻ സാധിയ്ക്കും. എന്തായാലും ലാലേട്ടന്റെ പാചകം തന്നെയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം .