അനു ഇമ്മാനുവൽ വിവാഹിതയാകുന്നു , വരൻ തെലുങ്ക് സംവിധായകൻ ?

0

സ്വപ്ന സഞ്ചാരി എന്ന ജയറാം സിനിമയിൽ ജയറാമിന്റെ മകളായി എത്തിയ ആണ് ഇമ്മാനുവലിനെ ആർക്കും അങ്ങനെ മറക്കാൻ സാധിയ്ക്കില്ല. സ്വപ്ന സഞ്ചരിയ്ക്ക് ശേഷം പിന്നീട് ആരാധകർ അനുവിനെ കണ്ടത് നിവിൻ പോളിയുടെ നായികയായി ആക്ഷൻ ഹീറോ ബിജുവിലാണ്. എന്നാൽ പിന്നീട് താരത്തെ മലയാള സിനിമയിൽ കാണാൻ സാധിച്ചിരുന്നില്ല. ഇന്നിപ്പോൾ തമിഴിലും തെലുങ്കിലും കന്നഡയിലും മിന്നുന്ന താരമാണ് ആണ് ഇമ്മാനുവൽ. ഇന്നിപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിൽ ഒരാളായി മാറിയിരിയ്ക്കുകയാണ് അനു. വൈറൽ ഫോട്ടോഷൂട്ടിലൂടെ തിളങ്ങാറുള്ള ഒരു താരം കൂടിയാണ് അനു.

ഇന്നിപ്പോൾ അനു പ്രണയത്തിൽ ആണെന്നും, ഉടൻ വിവാഹിതയാകുവാൻ പോകുകയാണ് എന്നും തരത്തിലുള്ള വാർത്തകളാണ് പ്രചരിയ്‌ക്കുന്നത്‌. ഓക്സിജൻ എന്ന ചിത്രത്തിൻ്റെ സംവിധായകനായ ജ്യോതി കൃഷ്ണയാണ് നടിയുടെ കാമുകനെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. ഇരുവരും തമ്മിൽ നീണ്ട നാളത്തെ പ്രണയമാണ് എന്നും പറയപ്പെടുന്നു. കൈനിറയെ സിനിമകളുമായി മുന്നോട്ട് പോകുന്ന അനുവിന്റെ വിവാഹം ഉടൻ ഉണ്ടെങ്കിൽ താരം കമ്മിറ്റ് ചെയ്ത ചിത്രങ്ങൾ എല്ലാം പൂർത്തിയാക്കിയതിനു ശേഷം മാത്രമേ താരം വിവാഹിതയാകു എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് അനുവോ ജ്യോതി കൃഷ്ണയോ യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല.

അനുവിന്റെ വിവാഹ വാർത്ത കേട്ട് ഞെട്ടി ഇരിയ്ക്കുകയാണ് ആരാധകർ. പവൻ കല്യാൺ നായകനായ അജ്ഞാതവാസി എന്ന ചിത്രത്തിലെ അനുവിന്റെ അഭിനയം ഒരുപാട് പ്രശംസ പിടിച്ച് പറ്റിയിരുന്നു. അല്ലു അർജുൻ നായകനായ എൻ പേര് സൂര്യ എൻ ഊര് ഇന്ത്യ എന്ന ചിത്രത്തോടെയാണ് അനു തെലുങ്ക് സിനിമ ലോകത്ത് സജീവമായത്. ശേഷം അങ്ങോട്ട് അനുവിന്റെ കാലമായിരുന്നു. തെന്നിന്ത്യയിലെ തന്നെ ഉയർന്ന താരമൂല്യമുള്ള താരമായി അനു മാറുകയായിരുന്നു. എന്തായാലും ഇപ്പോൾ വന്നിരിയ്ക്കുന്നു ഈ വാർത്തയുടെ സത്യാവസ്ഥ അറിയാൻ കാത്തിരിയ്ക്കുകയാണ് ആരാധകർ.