സാന്ത്വനത്തിലെ അപ്പുവിനെ കുറിച്ച് സേതു പറഞ്ഞത് കണ്ടോ !

0

നിരവധി ആരാധകരുള്ള ഒരു മലയാള സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയൽ. കഥയിലെ വത്യസ്തതയോ, കഥാപാത്രങ്ങളുടെ സവിശേഷതയോ ,എന്തായാലും സീരിയൽ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റി കഴിഞ്ഞിരിയ്ക്കുകയാണ്. ശിവനും അഞ്ജലിയുമാണ് ആരാധകരുടെ ഇഷ്ട കഥാപാത്രങ്ങൾ , എന്നാൽ പോലും മറ്റ് കഥാപാത്രങ്ങൾക്കും ആരാധകർ കൂടുതലാണ്. ഇന്നിപ്പോൾ സാന്ത്വനം സെറ്റിൽ നിന്നുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സാന്ത്വനത്തിൽ സേതുവായി എത്തി ആരാധകരെ കൈയിലെടുത്ത ബിജേഷ് അവനൂർ ആണ് വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. സാന്ത്വനത്തിൽ അപർണ്ണ എന്ന അപ്പുവിന്റെ കഥപാത്രത്തെ മനോഹരമാക്കുന്ന രക്ഷയുടെ ഒരു വീഡിയോ ആണ് ബിജേഷ് ആരാധകർക്കായി പങ്കുവെച്ചിരിയ്ക്കുന്നത്.

ഇന്നത്തെ ഹൃദയ സ്പർശിയായ അഭിനയത്തിന്… റിയൽ ലൈഫിലും പാവമായ അപ്പൂന് (രക്ഷക്ക് ) ഈ ഏട്ടന്റെ വക ഒരു സർപ്രൈസ് ഗിഫ്റ്റ് എന്ന് പറഞ്ഞുകൊണ്ടാണ് ബിജേഷ് വീഡിയോ പങ്ക് വച്ചത്. നിരവധി ആളുകളാണ് താരം പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിയ്ക്കുന്നത്. രക്ഷയും വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരുന്നു. ഹാർട്ട് സിമ്പൽ ആണ് രക്ഷ വീഡിയോയ്ക്ക് കമന്റ് ആയി നൽകിയത്. ഇതിനു മുൻപും ബിജേഷ് ഇത്തരത്തിൽ സാന്ത്വനം കുടുംബത്തിലെ അംഗങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. അവയെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്.

അതിനെല്ലാം പിന്നാലെയാണ് അപർണയുടെ വീഡിയോയുമായി താരം എത്തിയിരിയ്ക്കുന്നത്. സാന്ത്വനത്തിന്റെ തുടക്കത്തിൽ ഒരു അസൂയക്കാരിയുടെ വേഷമായിരുന്നു അപര്ണയുടേത്. എന്നാൽ പിന്നീട അങ്ങോട്ട് സാന്ത്വനം വീട്ടിലെ നല്ലൊരു മരുമകൾ ആയി മാറുകയായിരുന്നു അപർണ്ണ . നിരവധി ആരാധകരാണ് അപർണ എന്ന രക്ഷയ്ക്ക് ഉള്ളത്. സമൂഹ മാധ്യമങ്ങളിൽ നിരവധി ഫോളോവെർസ് ഉള്ള വ്യക്തി കൂടിയാണ് താരം .