വാപ്പച്ചിയുടെ ആ സ്വഭാവം ഞങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടമല്ല ; മനസ്സ് തുറന്ന് ദുൽഖർ !

0

മലയാളത്തിന്റെ സൂപ്പർ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിൽ മാത്രമല്ല , തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും മമ്മൂക്ക തന്റെ അഭിനയ മികവ് കാണിച്ച് തന്നിരുന്നു. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് മമ്മൂക്കയ്ക്ക് ഉള്ളത്. മമ്മൂക്കയ്ക്ക് മാത്രമല്ല, മകൻ ദുൽഖർ സൽമാനും നിരവധി ആരാധകരാണ് ഉള്ളത്. മെഗാസ്റ്റാറിനെ മകൻ എന്നതിലുപരിയായി തന്റെ കഴിവിലൂടെ സിനിമ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കിയ വ്യക്തി കൂടിയാണ് ദുൽഖർ സൽമാൻ. യുവതാരങ്ങളിൽ ശ്രെദ്ധേയനായ താരം ബോളിവുഡിൽ വരെ തന്റെ കഴിവ് പ്രദർശിപ്പിച്ചിട്ടുണ്ട്. വേഫെറർ ഫിലിംസ് എന്ന നിർമ്മാണ കമ്പനിയും താരത്തിന് സ്വന്തമായി ഉണ്ട്.

ഇന്നിപ്പോൾ ദുൽഖർ ഒരു ഇന്റർവ്യൂവിൽ വാപ്പച്ചിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ചർച്ചയായിരിയ്ക്കുന്നത്. ഈ കാലത്തും തന്നേക്കാള്‍ കൂടുതൽ ലേഡീ ആരാധകർ കൂടുതലായുളള നായക നടനാണ് വാപ്പിച്ചിയെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. പലരും കരുതിയിരിയ്ക്കുന്നത് തനിയ്ക്കാണോ ലേഡി ഫാൻസ്‌ കൂടുതലെന്നും എന്നാൽ അത് അങ്ങനെയല്ല ,എന്നേക്കാൾ കൂടുതൽ ലേഡി ഫാൻസ്‌ ഉള്ളത് വാപ്പച്ചിയ്‌ക്കാണ്‌. എത്രയോ ലേഡി ഫാൻസ്‌ എന്നോട് തന്നെ അത് പറഞ്ഞിട്ടുണ്ട് . എന്നായിരുന്നു ദുൽഖർ പറഞ്ഞത്. എന്നാൽ സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തനിക്ക് ആണ് വാപ്പച്ചിയേക്കാള്‍ സ്‌പേസ് കൂടുതലെന്നും ദുല്‍ഖര്‍ പറഞ്ഞു. വാപ്പച്ചി ഒരു സമയത്ത് നിരന്തരം സിനിമ ചെയ്തിരുന്നത് കൊണ്ട് അദ്ദേഹത്തിന് ഒരിക്കലും സിനിമ ഇല്ലാത്ത ഒരു സമയത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. അപ്പോള്‍ മാക്‌സിമം സിനിമ ചെയ്യും. പക്ഷേ എന്റെ കാര്യത്തില്‍ വരുമ്പോള്‍ അതിന് മാറ്റമുണ്ട്. എപ്പോഴും സിനിമ ചെയ്യുക എന്നതിനപ്പുറം കൂടുതല്‍ സെലക്ടീവ് ആകാന്‍ സാധിക്കും എന്നായിരുന്നു ദുൽഖർ പറഞ്ഞത്.

എന്നാൽ മമ്മൂക്കയിൽ നിന്നും ഒരിയ്ക്കലും അനുകരിയ്ക്കുവാൻ ഇഷ്ടമില്ലാത്ത ഒരു സ്വഭാവത്തെ കുറിച്ചും ദുൽഖർ ഇന്റർവ്യൂവിൽ പറയുന്നുണ്ട്. അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവം പെട്ടെന്ന് ദേഷ്യപ്പെടുന്നത് ആയിരുന്നു. ഞാനും സഹോദരിയും വാപ്പച്ചിയുടെ ചൂടന്‍ രീതി കണ്ടുവളര്‍ന്നത് കൊണ്ട് ഞങ്ങള്‍ അതില്‍ നിന്ന് മാറി കുറച്ച്‌ കൂടി ശാന്തമായ പ്രകൃതത്തിലൂടെ കാര്യങ്ങള്‍ കണ്ടവരാണ് എന്നായിരുന്നു ദുൽഖർ പറഞ്ഞത്. എന്തായാലും ദുൽഖറിന്റെ ഈ വാക്കുകൾ എല്ലാം വലിയ രീതിയിലുള്ള ഓളമാണ് ആരാധകർക്കിടയിൽ സൃഷ്ടിച്ചിരിയ്ക്കുന്നത്.