വിസ്മയ മോഹൻലാലിനെ പ്രശംസിച്ച ബിഗ് ബിയ്ക്ക് നേരിടേണ്ടി വന്നത് കണ്ടോ ?

0

നടന വിസ്മയം മോഹൻലാലിനെ ഇഷ്ടം ഇല്ലാത്ത മലയാളികൾ ഉണ്ടെന്ന് തോന്നുന്നില്ല. കാരണം മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ. ലാലേട്ടന്റെ സിനിമകൾ കണ്ണുചിമ്മാതെ ഇരുന്ന് കാണുന്നവർ വരെ ഉണ്ട് നമ്മുടെ നാട്ടിൽ. അത്രമാത്രം ഒരു ഭ്രാന്താണ് മലയാളികൾക്ക് ലാലേട്ടൻ. മോഹൻലാലിൻറെ സിനിമ ജീവിതവും സ്വകാര്യ ജീവിതവും എല്ലാം ആരാധകർക്ക് അത്രമേൽ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ ലാലേട്ടൻ പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിയ്ക്കാറുള്ളതും. ലാലേട്ടന്റെ മകൻ പ്രണവ് മോഹൻലാൽ അച്ഛന്റെ പാത പിന്തുടർന്നുകൊണ്ട് സിനിമ ജീവിതത്തിലേയ്ക്ക് കാലെടുത്ത് വെച്ചുകഴിഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന സിനിമയിലൂടെയാണ് പ്രണവ് നായകനായി എത്തിയത്. മകൾ വിസ്മയ ആകട്ടെ എഴുത്തിന്റെയും വരയുടെയും മാസ്മരിക ലോകമാണ് തിരഞ്ഞെടുത്തത്.

ഫെബ്രുവരി 14 നായിരുന്നു വിസ്മയയുടെ ആദ്യ കവിത സമാഹാരം പ്രസിദ്ധീകരിച്ചത്. ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന വിസ്മയയുടെ പുസ്തകത്തിൽ വിസ്മയ എഴുതിയ കുറച്ച് കവിതകളും വരച്ച ചിത്രങ്ങളുമാണ് ഉള്ളത്. നിരവധി ആളുകളാണ് വിസ്മയയുടെ പുസ്തകത്തിന് അഭിനന്ദനവുമായി എത്തിയത്. നിരവധി താരങ്ങൾ പുസ്തകത്തെയും വിസ്മയയെയും പ്രശംസിച്ചുകൊണ്ടും രംഗത്ത് എത്തിയിരുന്നു. ഇന്നിപ്പോൾ വിസ്മയയുടെ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകത്തെ പ്രശംസിച്ച് എത്തിയിരിയ്ക്കുന്നത് സാക്ഷാൽ ബിഗ് ബി അമിതാഭ് ബച്ചൻ ആണ്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് പുസ്തകത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ബച്ചൻ വിസ്മയയെ പ്രശംസിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്.

“മോഹൻലാൽ, മലയാളത്തിന്റെ സൂപ്പർസ്റ്റാർ, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’, എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ മകൾ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മവും ഹൃദയസ്പർശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്… എന്റെ ആശംസകൾ,” എന്നാണ് ബച്ചൻ ട്വീറ്റ് ചെയ്തത്. എന്നാൽ ബച്ചന്റെ ട്വീറ്റിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്.’കഴിവ് പാരമ്പര്യമാണ്’ എന്ന ബച്ചന്റെ പരാമർശമാണ് വിമർശിക്കപ്പെട്ടിരിയ്ക്കുന്നത് . നെപ്പോട്ടിസം വിട്ടൊരു കളിയില്ല അല്ലേ? എന്നാണ് വിമർശകരുടെ ചോദ്യം.