രോഹിത്തും സുമിത്രയും തമ്മിലുള്ള ബന്ധം എന്ത് ? ശ്രീനിലയത്തിൽ സംഭവിയ്ക്കുന്നത് സംഭവബഹുലമായ കാര്യങ്ങൾ !

0

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് കുടുംബവിളക്ക്. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന മീര വാസുദേവനാണ് കുടുംബവിളക്കിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് . നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മീര വാസുദേവ് ക്യാമറയ്ക്ക് മുന്നിൽ എത്തി എന്ന പ്രത്യേകത കൂടി ഈ സീരിയലിനുണ്ട്. ഇന്നിപ്പോൾ അടുത്ത ദിവസത്തെ കുടുംബവിളക്ക് സീരിയലിന്റെ എപ്പിസോഡിന്റെ ക്ലിപ്പാണ് പ്രേക്ഷകർക്കിടയിലെ പ്രധാന ചർച്ച വിഷയം.

മകൾക്കൊപ്പം ശ്രീനിലയത്തിൽ എത്തിയ രോഹിതിനെ സിദ്ധാർത്ഥ് അതിരുകടന്ന് ആക്ഷേപിയ്ക്കുകയാണ് ക്ലിപ്പിൽ. സുമിത്രയെ കാണാൻ ആണ് രോഹിത് എത്തിയതെന്നും ,സുമിത്രയ്ക്കും രോഹിത്തിനും ഇടയിൽ അരുതാത്ത ബന്ധമുണ്ടെന്നും സ്ഥാപിയ്ക്കുവാൻ ശ്രമിയ്ക്കുകയാണ് സിദ്ധാർഥ്. എന്നാൽ സിദ്ധാർത്ഥിന്റെ അതിരു കടന്നുള്ള സംസാരത്തിനു കടിഞ്ഞാൺ ഇടാൻ എന്നോണം സുമിത്ര സംസാരിയ്ക്കുവാൻ സ്രെമിച്ചെങ്കിലും അതൊന്നും സിദ്ധാർത്ഥിന്റെ അടുത്ത് വിലപ്പോയില്ല. തുടർന്ന് രോഹിത്തിനെ പിടിച്ച് തള്ളുന്ന സിദ്ധാർത്ഥിനിയാണ് കാണുവാൻ സാധിയ്ക്കുന്നത്. അപമാനിതനായ രോഹിത്തിനെ ആശ്വസിപ്പിയ്ക്കുന്ന മകളെയും ക്ലിപ്പിൽ കാണുവാൻ സാധിയ്ക്കുന്നുണ്ട്.

എന്നാൽ രോഹിത്തിന്റെ കടന്നു വരവ് പല ചോദ്യങ്ങളുമാണ് ഉയർത്തുന്നത്. രോഹിത്തിനോടുള്ള ദേഷ്യത്തെ തുടർന്ന് സുമിത്രയോട് സിദ്ധാർഥ് കൂടുതൽ എടുക്കുമോ എന്ന ചോദ്യവും ആരാധകർ ഉന്നയിക്കുന്നുണ്ട്. എന്നാൽ സിദ്ധാർത്ഥിനൊപ്പം ചേർന്ന് കൊണ്ട് രോഹിത്തിനെ പിടിച്ച് പുറത്താക്കുവാൻ ശ്രമിയ്ക്കുന്ന സുമിത്രയുടെ മകൻ , അമ്മയെ താനും അവിശ്വസിയ്ക്കുകയാണ് എന്ന തരത്തിലുള്ള ഒരു കാഴ്ചപ്പാടാണ് ഉണ്ടാക്കി തരുന്നത്. എന്തായാലും സംഭവ ബഹുലമായ നിമിഷങ്ങളിലൂടെയാണ് കുടുംബവിളക്ക് സീരിയൽ കടന്നു പോകുന്നത്. ഇനി എന്താകും രോഹിത്ത് സുമിത്രയെ കാണാൻ വരുന്നതിന്റെ ഉദ്ദേശം എന്താണ് ? രോഹിത്തിന്റെ ഇടയ്ക്കുള്ള ഈ വരവ് സുമിത്രയെയും സിദ്ധാർഥിനെയും കൂടുതൽ അകലങ്ങളിൽ ആക്കുമോ ,അതോ ഇരുവരെയും ഒന്നിപ്പിയ്ക്കുമോ എന്നുള്ള കാര്യങ്ങൾ എല്ലാം വരും ദിവസങ്ങളിൽ അറിയാം.