ബിഗ് ബോസ് ഹൗസിൽ അടി തുടങ്ങി ; പരസ്പരം പൊട്ടിത്തെറിച്ച് മത്സരാർത്ഥികൾ !

0

നിരവധി ആരാധകരുള്ള ഒരു പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസൺ 3 . ഫെബ്രുവരി 14 നായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിച്ചത്. കഴിഞ്ഞ രണ്ടു സീസണുകളെ അപേക്ഷിച്ച് പരിചിതവും അപരിചിതവുമായ നിരവധി മുഖങ്ങൾ ബിഗ് ബോസ് മലയാളം സീസൺ 3 ൽ ഉണ്ട്. നിരവധി പ്രേക്ഷകർ ഉള്ള ഒരു പരിപാടി ആയതിനാൽ തന്നെ ഓരോ ദിവസവും ബിഗ് ബോസ് ഹൗസിൽ എന്താണ് നടക്കുക എന്ന ആശ്ചര്യത്തിലും ആകാംഷയിലുമാണ് പ്രേക്ഷകർ.

ഇന്നിപ്പോൾ ഇന്നത്തെ ചില ബിഗ് ബോസ് ഹൗസിലെ കാഴ്ചകളാണ് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിയ്ക്കുന്നത്. പരസ്പരം പോര് വിളിയ്ക്കുന്ന മത്സരാർത്ഥികളെയാണ് ഹൗസിനുള്ളിൽ കാണുവാൻ സാധിയ്ക്കുന്നത്. അക്ഷരാർത്ഥത്തിൽ ബിഗ് ബോസ് ഹൗസ് കലുഷിതമായിരിയ്ക്കുകയാണ്. ബിഗ് ബോസ് ഹൗസിനുള്ളിൽ മത്സരാർത്ഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിയ്ക്കെ ലക്ഷ്മി ജയൻ പാചകത്തെ കുറിച്ച് പറഞ്ഞ കാര്യമാണ് ബിഗ് ബോസ് ഹൗസിനെ കലുഷിതമാക്കിയത്. റംസാൻ ലെക്ഷ്മിയ്‌ക്കെതിരെ തിരിച്ച് പറയാൻ തുടങ്ങുകയും ശേഷം അത് അനൂപിൽ എത്തുകയുമായിരുന്നു. അനൂപ് സംസാരിയ്ക്കുന്നതിനിടയിൽ കയറി സംസാരിയ്ക്കാൻ ശ്രമിച്ച ലക്ഷ്മിയോട് അനൂപ് ദേഷ്യപ്പെടുന്നതും ക്ലിപ്പിൽ കാണുവാൻ സാധിയ്ക്കുന്നുണ്ട്.

അനൂപിൽ നിന്നും അത്തരമൊരു പെരുമാറ്റം പ്രതീക്ഷിയ്ക്കാത്ത ബിഗ് ബോസ് താരങ്ങൾ എല്ലാം ഞെട്ടിത്തരിച്ച് നിൽക്കുകയായിരുന്നു. ഇതിനിടയിൽ റിതു മന്ത്രയും റംസാനും തമ്മിലും വാക്കേറ്റം ഉണ്ടായി. ലക്ഷ്മിയോട് പുതുതായി എത്തിയ താരം അഡോണേ ജോൺ തർക്കിയ്ക്കുന്നതും ക്ലിപ്പിൽ കാണുവാൻ സാധിയ്ക്കുന്നുണ്ട്. ബിഗ് ബോസ് ഹൗസിലേക്ക് പുതുതായി എത്തിയ ഫിറോസ് ഖാൻ താരങ്ങൾ തമ്മിലുള്ള വാക്കുതർക്കം കണ്ട് ഞെട്ടിത്തരിച്ചിരിയ്ക്കുന്നതും ക്ലിപ്പിൽ നിന്നും വ്യക്തം .എന്തായാലും സംഭവബഹുലമായ കാര്യങ്ങൾ ആണ് ബിഗ് ബോസ് ഹൗസിനുള്ളിൽ നടക്കുന്നത് എന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ എപ്പിസോഡ് കാണുവാൻ അക്ഷമരായി കാത്തിരിയ്ക്കുകയാണ് പ്രേക്ഷകർ.