മൂത്രക്കല്ല് വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം. ഡോക്ടർ പറയുന്നത് കാണാം. വളരെ മികച്ച ഇൻഫർമേഷൻ.

0

ജീവിതശൈലിയുടെ മാറ്റങ്ങൾ കാരണം പലരിലും കണ്ടുവരുന്ന ഒരു മാരകമായ രോഗാവസ്ഥയാണ് മൂത്രത്തിൽ കല്ല്. തുടക്കത്തിലെ ചികിത്സ നേടിയില്ലെങ്കിൽ വളരെ സങ്കീർണം ആകാവുന്ന ഈ രോഗാവസ്ഥ തികച്ചും ഗുരുതരമായ ഒന്നാണ്. പലർക്കും പല രീതിയിൽ മൂത്രക്കല്ല് സംബന്ധമായ രോഗലക്ഷണം അനുഭവപ്പെടാം. ചിട്ടയില്ലാത്ത ജീവിതശൈലിയും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും മൂത്രക്കല്ലിന് കാരണമായേക്കാം. ചിട്ടയായ വ്യായാമ ശീലവും മൂത്രക്കല്ല് വരാതിരിക്കാൻ അത്യന്താപേക്ഷിതമാണ്.

ജീവിതശൈലിയുടെ പ്രത്യാഘാതമാണ് മൂത്രക്കല്ല് പോലുള്ള രോഗങ്ങൾ. നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത കാൽസ്യം യൂറിക്കാസിഡ് എന്നിങ്ങനെ നിരവധി പദാർത്ഥങ്ങൾ അടിഞ്ഞു കൂടുന്നതാണ് മൂത്രത്തിൽ കല്ലിന് വഴിയൊരുക്കുന്നത്. അമിതമായ മാംസം ഭക്ഷിക്കുന്നവരും ഉപ്പു ഭക്ഷണം കഴിക്കുന്നവരും മൂത്രക്കല്ലിന് അടിമകൾ ആയേക്കാം. ഡയബറ്റിസ് പോലുള്ള അസുഖങ്ങൾ ഉള്ളവരിൽ മൂത്രക്കല്ലും കൂടുതലായി കാണപ്പെടുന്നു. വയറ്റിലെ ഏതെങ്കിലും ഒരു ഭാഗത്ത് വേദനയാണ് ഇതിൻറെ ലക്ഷണം. ഈ വേദന ഇടയ്ക്കിടയ്ക്ക് വ്യതിചലിക്കാൻ സാധ്യതയുണ്ട്.

ഒരു ലക്ഷണവും കൂടാതെ ചുരുക്കം പേരിൽ മൂത്രക്കല്ല് കണ്ടുവരുന്നു. പാരമ്പര്യമായും മൂത്രക്കല്ല് രോഗം കണ്ടുവരുന്നുണ്ട്. അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ മൂത്രക്കല്ല് എന്ന് അവസ്ഥയെ നമുക്ക് നിർമ്മിക്കാൻ സാധിക്കും. ജീവിതശൈലി മൊത്തത്തിൽ മാറ്റുക എന്നതാണ് മൂത്രക്കല്ല് പ്രതിരോധിക്കാനുള്ള ഏക വഴി . ദിവസവും നാല് ലിറ്റർ വരെ വെള്ളം കുടിക്കണം. മാംസ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണം. തടി വെക്കാത്ത ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളിൽ വ്യായാമം ചെയ്യണം. ഇതിനെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാം.