പൂത്തുലഞ്ഞ് ശിവാജ്ഞലിയുടെ പ്രണയവല്ലരി !

0

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. കഴിഞ്ഞ ദിവസം സാന്ത്വനം സീരിയൽ പുറത്തുവിട്ട അടുത്ത ദിവസത്തെ ക്ലിപ്പാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ പ്രധാന ചർച്ച വിഷയം. ഒരൊറ്റ ആക്‌സിഡന്റ് കൊണ്ട് ശിവനും അഞ്ജലിയ്ക്കും ഇടയിലുണ്ടായിരുന്ന അകലം കുറയുന്ന കാഴ്ചകളാണ് കാണുവാൻ സാധിയ്ക്കുന്നത്. ശിവൻ അഞ്ജലിയെ കൂടുതൽ കെയർ ചെയ്യുന്നതൊക്കെയാണ് ക്ലിപ്പിൽ ഉള്ളത്. ശിവന്റെ ഇടതിയമ്മയും ഏട്ടനും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതും, ആക്സിഡന്റ് ഉണ്ടായത് നന്നായെന്ന് പറയുന്നതും അടുത്ത ദിവസത്തെ എപ്പിസോഡിൽ ഉണ്ട്.

ഒപ്പം അഞ്ജലിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന കൊഴക്കട്ട ശിവന് അഞ്ജലി നൽകുന്നതും അത് ശിവൻ വാങ്ങി കഴിയ്ക്കുന്നതും ക്ലിപ്പിൽ കാണുവാൻ സാധിയ്ക്കും. ഒപ്പം റൂമിലെ അലമാരയിൽ തട്ടി അഞ്ജലിയുടെ കയ്യിലെ മുറിവിൽ നിന്നും രക്തം വരുന്നത് കണ്ട ശിവൻ ഭയപ്പെട്ട് കൈയ്യിൽ കിട്ടിയ മുണ്ടെടുത്ത് കീറി അഞ്ജലിയുടെ മുറിവ് കെട്ടി കൊടുക്കുന്നതും ക്ലിപ്പിൽ കാണുവാൻ സാധിയ്ക്കും. ശിവാജ്ഞലിയുടെ പ്രണയ രംഗങ്ങൾ കാണുവാൻ ആഗ്രഹിയ്ക്കുന്ന പ്രേക്ഷകർക്കായി ഉള്ളതാണ് അടുത്ത് വരുന്ന എപ്പിസോഡുകൾ എന്ന കാര്യം വ്യക്തമാക്കുകയാണ് കഴിഞ്ഞ ദിവസത്തെ ക്ലിപ്പ്.

എന്തായാലും സാന്ത്വനത്തിന്റെ ആരാധകരും, പ്രേക്ഷകരും എല്ലാം ഒരുപാട് സന്തോഷത്തിലാണ്. എന്നാൽ കളിക്കാനും കാന്താരിയുമായി ഇരുവരും ഇരുന്നാൽ മതി എന്ന അഭിപ്രായമുള്ളവരും ഉണ്ട്. കാരണം ഉള്ളിലെ പ്രണയം തുറന്ന് പറയാതെ പ്രണയിക്കുന്നതിന്റെ സുഖം ആണ് ശിവാജ്ഞലിയുടെ കളിക്കാനും കാന്താരിയും. അതുകൊണ്ട് ഇരുവരും തമ്മിലുള്ള അടിപിടികളും വഴക്കും എല്ലാം തന്നെയാണ് ഭൂരിഭാഗം ആളുകൾക്കും കാണുവാൻ ഇഷ്ടം. എന്നാൽ പോലും പ്രണയ രംഗങ്ങളുമായി ഇരുവരും എത്തും എന്നുള്ളതിനാൽ ആരാധകർ ഹാപ്പിയാണ്. ഇനിയുള്ള നിമിഷങ്ങൾ ശിവാജ്ഞലിയുടെ പ്രണയ രംഗങ്ങൾ കാണുവാനുള്ള ആവേശത്തിലാണ് ആരാധകർ.