നീരജ് മാധവ് അച്ഛനായി ; ആശംസകളുമായി താരങ്ങൾ !

0

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് നീരജ് മാധവ്. ചടുലമായ നൃത്ത ചുവടുകളോടെ മലയാളി മനസ്സിൽ ഇടാൻ നേടിയ താരം ബഡ്ഡി എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് കാലെടുത്ത് വെച്ചത്. നിരവധി ചെറിയ കഥാപാത്രങ്ങൾ ചെയ്ത താരം പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിലൂടെയാണ് നായകനായി അരങ്ങേറിയത്. നായകന് പുറമെ സഹനടനായും കൊമേഡിയനായും എല്ലാം താരം തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. 2018 ൽ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു നീരജ് മാധവ് ദീപ്തിയെ സ്വന്തമാക്കിയത്. ഇന്നിപ്പോൾ ഇരുവരുടെയും ജീവിതത്തിലേയ്ക്ക് വളരെ സന്തോഷകരമായ ഒരു വാർത്തയാണ് എത്തിയിരിയ്ക്കുന്നത്.

നീരജ് മാധവിനും ഭാര്യ ദീപ്തിയ്ക്കും കുഞ്ഞു പിറന്നു. പെൺകുഞ്ഞാണ്‌ ജനിച്ചത്. നീരജ് മാധവ് തന്നെയാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി തനിയ്ക്ക് പെൺകുഞ്ഞ് പിറന്നെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്. “We’re blessed with a baby girl ” എന്നായിരുന്നു താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. നിരവധി ആളുകളാണ് നീരജിനും ദീപ്തിയ്ക്കും ആശംസയുമായി എത്തിയിരിയ്ക്കുന്നത്.

ദൃശ്യം, അപ്പോത്തിക്കിരി, അടി കപ്യാരെ കൂട്ടമണി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി, ഗൗതമിന്റെ രഥം തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകുവാൻ നീരജിനു സാധിച്ചു. ലവകുശ എന്ന സിനിമയുടെ തിരക്കഥ എഴുതിയതും താരം ആണ്. ബോളിവുഡിൽ ദി ഫാമിലി മാൻ എന്ന ഒരു വെബ് സീരീസിൽ നീരജ് അഭിനയിച്ചിരുന്നു. ഇത് താരത്തിന് നിരവധി ആരാധകരെയാണ് ഉണ്ടാക്കി കൊടുത്തത്. ഇന്നിപ്പോൾ റാപ് ഡാൻസുമായി എത്തിയിരിയ്ക്കുകയാണ് താരം. പണി പാളിയല്ലോ എന്ന റാപ് ഡാൻസാണ് താരത്തിന്റേതായി ആദ്യം പുറത്തിറങ്ങിയത്. ഈ റാപ് ഡാൻസ് വലിയ രീതിയിൽ ശ്രദ്ധിയ്ക്കപ്പെട്ടതോടെ അടുത്ത റാപ് ഡാൻസുമായി എത്തിയിരിയ്ക്കുകയാണ് താരം. വലിയ സ്വീകാര്യതയാണ് പുതിയ വിഡിയോയ്ക്കും ലഭിച്ചിരിയ്ക്കുന്നത്.