കഥ പറയും കണ്ണുകൾ , ആരാധകർ നെഞ്ചിലേറ്റി ഫഹദിന്റെയും നസ്രിയയുടെയും പുത്തൻ ചിത്രം!

0

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നാസിമും. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. നിരവധി ആരാധകരുള്ള താരങ്ങൾ കൂടിയാണ് ഫഹദും നസ്രിയയും. മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്ത്, മലയാളി മനസ്സിൽ ഇടം നേടിയ ഫഹദ് മലയാളത്തിലെ നല്ല നടന്മാരുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തിരുന്നു. നായക കഥാപാത്രത്തിന് ഒഴികെ പ്രതി നായകനായും സഹ നടനായും എല്ലാം ഫഹദ് തിളങ്ങിയിരുന്നു.

ബാലതാരമായി മലയാള സിനിമ ലോകത്തേയ്ക്ക് കാലെടുത്ത് വെച്ച താരമാണ് നസ്രിയ നാസിം. പളുങ്ക് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി എത്തിയ നസ്രിയ പിന്നീട് മാഡ് ഡാഡ് എന്ന ചിത്രത്തിൽ ആണ് നായികയായി പ്രത്യക്ഷ പെട്ടന്ന്. പിന്നീട് നേരം, ഓം ശാന്തി ഓശാന, രാജ റാണി, ബാംഗ്ലൂർ ഡേയ്സ്, കൂടെ, തുടങ്ങി നിരവധി ചിത്രങ്ങളിൽ നായികയായി എത്തി. വിവാഹത്തിന് ശേഷം സിനിമ ലോകത്ത് നിന്നും വിട്ടു നിന്ന താരം അഞ്ജലി മേനോൻ സംവിധാനം ചെയ്ത് കൂടെയിലൂടെയാണ് തിരിച്ചെത്തിയത്. കൂടെയിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിച്ചത്. ശേഷം ഫഹദിനൊപ്പം ട്രാൻസിലും നസ്രിയ വേഷമിട്ടു.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നസ്രിയ. ഫഹദും ഒത്തുള്ള ചിത്രങ്ങളും മറ്റ് നല്ല നിമിഷങ്ങളും എല്ലാം താരം ആരാധകർക്കായി സമൂഹമാധ്യമങ്ങൾ വഴി പങ്കുവയ്ക്കാറുണ്ട്. ഫഹദിനോട് പലപ്പോഴായി സമൂഹമാധ്യമങ്ങൾ വഴി നസ്രിയ തന്റെ പ്രണയം പറഞ്ഞിട്ടുമുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ നസ്രിയ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിയ്ക്കുന്നത്. ഫഹദിനൊപ്പം ഉള്ള ഒരു ചിത്രമാണ് അത്. കണ്ണിൽ കുസൃതി ഒളിപ്പിച്ചുകൊണ്ട് ഫഹദ് നസ്രിയയെ നോക്കുന്ന ഒരു ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിയ്ക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറൽ ആവുകയായിരുന്നു. അടിക്കുറിപ്പുകൾ ഒന്നുമില്ലാതെ ചിത്രത്തിലൂടെ തന്നെ കഥ പറയുന്ന തരത്തിലുള്ളതായിരുന്നു താരത്തിന്റെ പോസ്റ്റ്.