വൈറ്റമിൻ ഇ അങ്ങനെ ഉപയോഗിയ്ക്കരുത് ; ഇതൊക്കെ അറിഞ്ഞിരിയ്ക്കണം !

0

ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ഇ. വൈറ്റമിൻ ഇ ചില ഭക്ഷണങ്ങളില്‍ നിന്നും ലഭ്യമാണ്. വൈറ്റമിൻ ഇ ക്യാപ്‌സൂളുകളായി ലഭിയ്ക്കുന്നുണ്ട്. ഇത് മുടിയ്ക്കും മുഖത്തിനുമെല്ലാം ഉത്തമമാണ്. ചര്‍മത്തിന് ചെറുപ്പം നല്‍കാന്‍, ചുളിവുകള്‍ നീക്കാന്‍, സ്‌ട്രെച്ച് മാര്‍ക്‌സിന് തുടങ്ങിയ ചർമ്മ പ്രശ്നനങ്ങൾക്ക് എല്ലാം ശാശ്വത പരിഹാരമാണ് വൈറ്റമിൻ ഇ. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം തിളക്കവും മൃദുത്വവും നല്‍കുന്ന ഒന്നാണിത്. എന്നാല്‍ വൈറ്റമിൻ ഇ നമ്മുടെ ഇഷ്ടമുസരണം ഉപയോഗിയ്ക്കുവാൻസാധിയ്ക്കുന്ന ഒന്നല്ല .

പലരും ഇതു രാത്രിയില്‍ മുഖത്തു തേയ്ക്കാറുണ്ട്. മുഖത്തെ ചുളിവുകള്‍ നീക്കുന്നതിന് വേണ്ടിയാണു പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ വൈറ്റമിൻ ഇ വളരെ കട്ടിയുള്ള ഓയിലായതിനാൽ, ഇത് ചര്‍മത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ പ്രയാസമാണ്. ഇതിനാല്‍ തന്നെ ഇത് ഏതെങ്കിലും മറ്റേത് വസ്തുവുമായി ചേര്‍ത്ത് വേണം മുഖത്തു പുരട്ടാൻ. ഏതെങ്കിലും മോയിസ്ചറൈസറോ അല്ലെങ്കില്‍ ആര്‍ഗന്‍ ഓയിലോ ബദാം ഓയിലോ ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ചേർത്ത് പുരട്ടാവുന്നതാണ്. ഇത് ചര്‍മത്തിലെ വരകളേയും ചുളിവുകളേയും നീക്കാന്‍ നല്ലതാണ്. ഇത് ചര്‍മത്തിലെ ഇലാസ്റ്റിന്‍, കൊളാജന്‍ എന്നിവ വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതെല്ലാം ചര്‍മത്തിന് ഇറുക്കം നല്‍കുന്ന, ചുളിവുകള്‍ നീക്കുന്ന ഒന്നാണ്. ഇതു പോലെ സ്‌ട്രെച്ച് മാര്‍ക്‌സ് പൂര്‍ണമായും മാറ്റാന്‍ ആകില്ലെങ്കിലും ഇതിന്റെ നിറം കുറയ്ക്കാന്‍ സാധിയ്ക്കും. ഇത്തരം മാര്‍ക്കുകള്‍ക്ക് കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്തിടാം. അല്ലെങ്കില്‍ വെളിച്ചെണ്ണയോ ആര്‍ഗന്‍ ഓയിലോ ചേര്‍ക്കാം.

ഒരു സ്പൂണ്‍ ഓയിലില്‍ ഒന്നോ രണ്ടോ തുള്ളി വൈററമിന്‍ ഇ ഓയില്‍ ചേര്‍ത്താല്‍ മതി.ഇത് മുടിയിലും ഉപയോഗിയ്ക്കാം. ഇത് നരച്ച മുടിയുടെ ശിരോചര്‍മത്തില്‍ എത്തുന്ന വിധത്തില്‍ ഉപയോഗിയ്ക്കാം. വെളിച്ചെണ്ണയ്‌ക്കൊപ്പം ചേര്‍ത്തിളക്കി ഉപയോഗിയ്ക്കാം. മുടിയുടെ വേരുകള്‍ക്കാണ് ബലം വേണ്ടത്. അതുണ്ട് തന്നെ ശിരോചര്‍മത്തില്‍ എത്തുന്ന വിധത്തില്‍ വേണം, ഈ മിശ്രിതം പുരട്ടാന്‍. ഏറ്റവും ഗുണകരം വെളിച്ചെണ്ണയ്‌ക്കൊപ്പം പുരട്ടുന്നതാണ്. ആഴ്ചയില്‍ ഒന്നു രണ്ടു ദിവസം വെളിച്ചെണ്ണയുമായി കലര്‍ത്തി ഇത് പുരട്ടി പല്ലകലമുള്ള ചീപ്പു കൊണ്ടു ചീകാം. ഇത് ഈര്‍പ്പം നല്‍കും. വരണ്ട മുടിയ്ക്കുള്ള ശാശ്വത പരിഹാരമാണിത്. നാച്വറല്‍ കണ്ടീഷണറായി ഉപയോഗിയ്ക്കാം.

വൈറ്റമിൻ ഇ ടാബ്‌ലെറ്റ് കഴിയ്ക്കാന്‍ സാധിയ്ക്കുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. ഇത് ഡോക്ടറുടെ ഉപദേശമില്ലാതെ കഴിയ്ക്കരുത്. കാരണം വൈറ്റമിനുകള്‍, ഏതാണെങ്കിലും കൂടുതലായാല്‍ ഹൈപ്പോവൈറ്റമിനോസിസ് എന്ന അവസ്ഥയ്ക്കു വഴിയൊരുക്കും. ലിവറിനും കിഡ്‌നിയ്ക്കും പ്രശ്‌നം വരുത്താനും ക്യാന്‍സര്‍ വരെ വരുത്താനും സാധ്യതയുളള ഒന്നാണിത്.അതുകൊണ്ട് ഡോക്ടറുടെ നിർദേശം അനുസരിച്ച് മാത്രമേ വൈറ്റമിൻ ഇ ലാബ്‌ലെറ്റ് കഴിയ്ക്കുവാൻ പാടുള്ളു.