പേളിയെ കടത്തിവെട്ടി അനുജത്തി ; വൈറലായി റേച്ചൽ പങ്കുവെച്ച ചിത്രങ്ങൾ !

0

നിരവധി ആരാധകരുള്ള ഒരു താരമാണ് പേളി മാണി. അവതാരക അഭിനേത്രി ഗായിക എന്നീ നിലകളിലെല്ലാം താരം ശ്രെദ്ധേയ ആയിട്ടുണ്ട്. നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്ത പേളി ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ ഫസ്റ്റ് റണ്ണറപ്പ് കൂടിയാണ്. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. ബിഗ്‌ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർത്ഥിയും ടെലിവിഷൻ സീരിയൽ താരവുമായ ശ്രീനിഷ് അരവിന്ദ് ആണ് പേളിയുടെ ഭർത്താവ്. പീലിയെ പോലെ തന്നെ നിരവധി ആരാധകരുളള ഒരു വ്യക്തിയാണ് പേളിയുടെ അനുജത്തി റേച്ചൽ മാണി. നിരവധി ഫോള്ളോവെർസ് ആണ് റേച്ചലിന് ഉള്ളത്. റേച്ചൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് എല്ലാം വലിയ രീതിയിലാണ് പ്രചരിയ്ക്കാറുള്ളത്.

ഇക്കഴിഞ്ഞ ദിവസം ആയിരുന്നു റേച്ചൽ മാണിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഫോട്ടോഗ്രാഫറും എൻജിനീയറുമായ റൂബൻ ആണ് റേച്ചലിനെ വിവാഹം കഴിയ്ക്കൻ പോകുന്നത്. റേച്ചലിന്റെ വിവാഹനിശ്ചയ ചിത്രങ്ങൾ എല്ലാം പേളിയും ഭർത്താവ് ശ്രീനിഷും റേച്ചലും റോബനും എല്ലാം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. ഇന്നിപ്പോൾ റൂബനുമൊത്തുള്ള കുറച്ച് ചിത്രങ്ങൾ തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി പങ്കുവെച്ചിരിയ്ക്കുകയാണ് റേച്ചൽ.

“നിന്നെ കണ്ട നിമിഷം തന്നെ എനിയ്ക്ക് മനസിലായി അത് നീ ആണെന്ന്. ഞാൻ നിന്നിലേക്കുള്ള ഓരോ ചുവടുകളും കണ്ണ് തുറന്ന് വെച്ചുകൊണ്ട് ആ വഴിയിൽ ഓരോ ഘട്ടവും ഞാൻ തിരഞ്ഞെടുത്തുകൊണ്ടാണ് നടന്നത്.” ഈ അടിക്കുറിപ്പോടെയാണ്‌ റേച്ചൽ ചിത്രങ്ങൾ പങ്കുവെച്ചിരിയ്ക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമ്മന്റുകളുമായി എത്തിയിരിയ്ക്കുന്നത്. ഫാഷൻ ഡിസൈനർ ആയ റേച്ചൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പേളി തന്തയെ സമൂഹമാധ്യമ അക്കൗണ്ട് വഴി പങ്കുവയ്ക്കാറുണ്ട്. റേച്ചലിന്റെ വിവാഹനിശ്ചയ ചിത്രങ്ങളിൽ താരത്തിന്റെ വസ്ത്രവും വലിയ രീതിയിൽ ആളുകളുടെ മനം കവർന്നിരുന്നു.