“ഇതിപ്പോൾ നാലുമാസം ആയിരിയ്ക്കുന്നു , നീ എനിയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിയ്ക്കാൻ തുടങ്ങിയിട്ട്” ഹൃദയം തൊട്ട് മേഘ്‌ന !

0

യക്ഷിയും ഞാനും എന്ന ഒരൊറ്റ സിനിമയിലൂടെ എത്തി മലയാളി പ്രേക്ഷകരെ ഒന്നടങ്കം കൈയിലെടുത്ത താരമാണ് മേഘ്‌ന രാജ്. ഒരു യക്ഷിയെ ഇത്രമാത്രം മലയാളിയ്ക്ക് ഇഷ്ടപ്പെടാൻ സാധിയ്ക്കും എന്ന കാര്യം മേഘ്‌ന തെളിയിച്ച് തന്നിരിയ്ക്കുകയാണ്. യക്ഷിയും ഞാനും എന്ന സിനിമയ്ക്ക് ശേഷം നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ മേഘ്‌നയ്ക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മേഘ്‌ന അഭിനയിച്ചിട്ടുണ്ട്. സിനിമ ജീവിതത്തിൽ മിന്നി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു കന്നഡ താരം ചിരഞ്ജീവി സർജയുമായി താരത്തിന്റെ വിവാഹം നടന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹം കഴിച്ചത്.

എന്നാൽ കഴിഞ്ഞ വർഷം ചീരു ഈ ലോകത്തെ വിട്ട് പോയി. ചീരു മരണപ്പെടുമ്പോൾ ഗർഭിണി ആയിരുന്ന മേഘ്‌ന ഒരു ആൺ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. കഴിഞ്ഞ ഇടയ്ക്കായിരുന്നു താരം ജൂനിയർ ചീരുവിനെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. ഇന്നിപ്പോൾ കുഞ്ഞിന്റെ മറ്റൊരു ചിത്രവുമായാണ് താരം എത്തിയിരിയ്ക്കുന്നത്. ‘ഇതിപ്പോൾ നാലുമാസമായിരിയ്ക്കുന്നു. ഒരുപാട് സന്തോഷവും ഉറക്കമില്ലാത്ത രാത്രികളും നീ എനിയ്ക്ക് സമ്മാനിയ്ക്കാൻ തുടങ്ങിയിട്ട്.. എന്റെ കുഞ്ഞ് രാജകുമാരൻ.” എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്. ഒരുപാട് പ്രതീക്ഷകൾക്ക് ഒടുവിലായാണ് ജൂനിയർ ചീരു എല്ലാ വിഷമങ്ങളെയും മറക്കുവാനായി മേഘ്‌നയുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്.

ചീരുവിന്റെ കുടുംബം ഒന്നടങ്കം മേഘ്‌നയ്ക്ക് ഒപ്പം എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൈത്താങ്ങായി നിന്നിരുന്നു. ഇന്നിപ്പോൾ മേഘ്‌ന പങ്കുവെച്ച ചിത്രം ആണ് സമൂഹമാധ്യമങ്ങളിൽ പ്രധാന ആകർഷണം. നിരവധി പേരാണ് ഇതിനോടകം ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി വരുന്നുണ്ട്. ജൂനിയർ ചീരുവിനെ ഒന്നടങ്കം ജനങ്ങൾ ഏറ്റെടുത്തിരിയ്ക്കുകയാണ്. ഒപ്പം മേഘ്‌നയ്ക്ക് ആത്മവിശ്വാസം പകർന്നുകൊണ്ടുള്ള കമ്മന്റുകളുമായും ആരാധകർ എത്താറുണ്ട്.