പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന ഒരു വലിയ പ്രശ്നമാണ് വിട്ടുമാറാത്ത ചുമ. പലകാരണങ്ങൾ കൊണ്ടും നമുക്ക് ചുമ വരാം. പലരിലും അലർജി മൂലം ചുമ കണ്ടുവരാറുണ്ട്. പലരും പല മരുന്നുകൾ കഴിച്ചിട്ടും ഒരു ഉപകാരവും ഇല്ല എന്ന് പറയപ്പെടാറുണ്ട്. പലരിലും ഈ മരുന്നുകളൊന്നും പ്രതി ഫലിക്കാതെ വരാറുണ്ട്. നമ്മുടെ വീട്ടിൽ നിത്യമായി ഉപയോഗിക്കുന്ന ചില സാധനങ്ങൾ കൊണ്ട് നമുക്ക് ഒരു മരുന്ന് തയ്യാറാക്കാം.ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ.
വിട്ടുമാറാത്ത ചുമ കാരണം കഷ്ടപ്പാട് അനുഭവിക്കുന്ന പലരെയും സമൂഹത്തിൽ നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഈ ചുമ അവരുടെ ശരീരത്തെ ക്ഷീണിക്കുന്നു. പലരും മാനസികമായും ശാരീരികമായും അസ്വസ്ഥരാകുന്നു. ശ്വാസകോശത്തിന് ഉണ്ടാവുന്ന പെട്ടെന്നുള്ള ചുരുങ്ങൽ ആണ് വിട്ടുമാറാത്ത ചുമയ്ക്ക് കാരണം. മഴക്കാലത്ത് ഇങ്ങനത്തെ ചുമ വളരെ സ്വാഭാവികമാണ്. ചുമ യിലൂടെ പനിയും മറ്റു വൈറസും പകരാറുണ്ട്. അതുകൊണ്ടുതന്നെ ചികിത്സിച്ച് മാറ്റിയില്ലെങ്കിൽ ചുമയും നമുക്ക് ഒരു വെല്ലുവിളി തന്നെയാണ്.
വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം എന്നിവ ഉള്ളവർ ഈ രീതി ഒന്നു ട്രൈ ചെയ്തു നോക്കൂ. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വിട്ടുമാറാത്ത ചുമക്കെതിരെ നമുക്കൊരു മരുന്നു ഉണ്ടാക്കാം. ചെറുനാരങ്ങ, ചെറിയ ഉള്ളി, കൽക്കണ്ടം എന്നിവയാണ് മരുന്നിന് വേണ്ട സാധനങ്ങൾ. ഇവ മൂന്നും ചേർത്ത് നന്നായി മിക്സ് ചെയ്യുക. കൽക്കണ്ടം അലിയുന്നത് വരെ മിക്സ് വെക്കണം. ഈ മരുന്ന് ദിവസവും മൂന്നുനേരം സേവിക്കണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.