ഏവരും അക്ഷമയോടെ കാത്തിരിയ്ക്കുന്ന ഒരു ചിത്രമാണ് ‘ബറോസ്’. ലാലേട്ടന് ആദ്യമായി സംവിധാനം ചെയ്യുന്ന ചലച്ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. കാരണം ഇത്രയും നാൾ ഒരു അഭിനേതാവായി മലയാള സിനിമ അടക്കി വാണുകൊണ്ടിരുന്ന താര ചക്രവർത്തി ഇനി സംവിധായകന്റെ കുപ്പായം അണിയുന്നു. അതുകൊണ്ട് തന്നെ ബറോസ് എന്താണെന്നും എങ്ങനെയാണെന്നും അറിയുവാനുള്ള ആകാംഷ പ്രേക്ഷകർക്കുണ്ട്. അതുകൊണ്ട് തന്നെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ബറോസിനായി കാത്തിരിയ്ക്കുന്നത്. ഇന്നിപ്പോൾ ബാറോസ് എന്ന ചലചിത്രത്തിന്റെ സെറ്റ് വര്‍ക്ക് പൂജ ഇപ്പോള്‍ നടന്നിരിയ്ക്കുകയാണ്. കൊച്ചിയില്‍ ആണ് നെറ്റ്വർക്ക് പൂജ നടന്നത്.
കഴിഞ്ഞ വര്‍ഷമാണ് ബറോസ് സിനിമ എത്തുന്നതിനെ കുറിച്ച് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം തീരുമാനിച്ചെങ്കിലും ലോക്ഡൗണ്‍ വന്നതോടെ ചിത്രീകരണം പ്രതിസന്ധിയില്‍ ആവുകയായിരുന്നു.ലോകത്തിന്റെ നാനാഭാഗത്ത് നിന്നും കൊണ്ട് വന്ന വാസ്കോ ഡ ഗാമയുടെ രത്നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്ക്കാരനായിരുന്നു ബറോസ്. അദ്ദേഹത്തെ കുറിച്ചുള്ള കഥയാണ് സിനിമയ്ക്ക് ആസ്പദമാകുന്നത്.സംവിധാനത്തിനൊപ്പം ബറസോ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് നടി പാസ് വേഗ, റാഫേല്‍ അമാര്‍ഗോ, എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി അഭ്യുഹങ്ങളുണ്ട്.
ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കുന്നതിനുള്ള വർക്കുകൾ എല്ലാം ഇതിനോടകം പൂർത്തിയായി കഴിഞ്ഞിരിയ്ക്കുകയാണ്. പിയാനിസ്റ്റും സംഗീതസംവിധായകനുമായ കൗമാരക്കാരൻ ലിഡിയൻ നാദസ്വരം ആണ് ബറോസിന്റെ സംഗീതം ഒരുക്കുന്നത്. അതുമായി ബന്ധപ്പെട്ട് ലിഡിയൻ കഴിഞ്ഞ ദിവസം മോഹൻലാലിനെയും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരെയും കാണാൻ എത്തിയിരുന്നു. എന്തായാലും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം ആയ ലൂസിഫറിന് ശേഷം താരം സംവിധാനം ചെയ്യാൻ പോകുന്ന ഈമ്പുരാനിൽ അഭിനയിക്കുന്നതിനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് മോഹൻലാൽ. ഈമ്പുരാനും ബാരോസിനുമായി അക്ഷമയോടെയാണ് പ്രേക്ഷകർ കാത്തിരിയ്ക്കുന്നത്.