ദുഷ്യന്തന്റെ പിറന്നാൾ ആഘോഷിച്ച് ദുർഗ ; ചിത്രം ഏറ്റെടുത്ത് ആരാധകർ !

0

വിമാനം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ദുർഗ കൃഷ്ണൻ. തുടക്കം തന്നെ പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ സാധിച്ച ഒരു താരം കൂടിയാണ് ദുർഗ. ശേഷം നിരവധി നല്ല കഥാപാത്രങ്ങൾ അഭിനയിക്കുവാനും താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ജീവിതത്തിലെ നല്ല നിമിഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. അത്തരത്തിൽ ഇന്നിപ്പോൾ താരം പങ്കുവച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിയ്ക്കുന്നത്. ദുർഗ്ഗയുടെ സഹോദരൻ ദുഷ്യന്ത് കൃഷ്ണയുടെ പിറന്നാൾ ആഘോഷിയ്ക്കുന്ന ദുർഗ്ഗയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്നത്.

“19 വിടപറയാനും 20 നെ സ്വാഗതം ചെയ്യാനുമുള്ള സമയമാണിത് .ഈ ദിവസത്തെ ഓരോ മിനിറ്റും ആസ്വദിക്കൂ ചക്കരേ ..നിനക്ക് നല്ല ഒരു സമയം വരാൻ ഇരിയ്ക്കുകയാണ്. ♥ 20-ാം ജന്മദിനാശംസകൾ ..ചേച്ചി നിന്നെ ഒരുപാട് സ്നേഹിക്കുന്നു.” എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്. പരസ്പരം കവിളിൽ ചുംബിയ്ക്കുന്ന ചിത്രങ്ങളാണ് ദുർഗ പങ്കുവെച്ചിരിയ്ക്കുന്നത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നിരിയ്ക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം വൈറൽ ആവുകയായിരുന്നു.

നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ ദുര്‍ഗ അഭിനയിച്ചത്. ഓഡിഷനിലൂടെയാണ് ദുര്‍ഗ്ഗയെ വിമാനത്തിലെ നായികയായി തിരഞ്ഞെടുത്തത്. ക്ലാസിക്കൽ ഡാൻസർ കൂടിയായ ദുർഗ വിമാനത്തിന് ശേഷം പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിങ്ങ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗ്ഗയുടെ ഏറ്റവും പുതിയ പ്രോജക്ട്. വിമാനത്തിലെ അഭിനയത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. കഴിഞ്ഞ ദിവസം താരം പുറത്തുവിട്ട താരത്തിന്റെ പുതിയ മേക്കോവറും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.