“ഇതിന് അവസാനം ഇല്ല എന്ന് തോന്നുന്നു” ആര്യയെ ഞെട്ടിച്ച് ആരാധകൻ !

0

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ആര്യ. അവതാരകയായും തിളങ്ങിയ താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ്‌ബോസ് മലയാളം സീസൺ 2 വിലെ മത്സരാർത്ഥി കൂടി ആയിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. മമ്മൂക്കയ്‌ക്കൊപ്പവും മറ്റ് മുൻനിര താരങ്ങൾക്കൊപ്പവുമില്ല ആര്യ അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറൽ ആകാറാണ് പതിവ്. പലപ്പോഴും ആര്യയുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും താരം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലേക് ഇന്നിപ്പോൾ തന്റെ മറ്റൊരു ചിത്രവുമായാണ് താരം എത്തിയിരിയ്ക്കുന്നത്.

“ശക്തരായ സ്ത്രീകൾക്ക് മനോഭാവങ്ങളില്ല .. അവർക്ക് മാനദണ്ഡങ്ങളുണ്ട് !!”എന്ന അടിക്കുറിപ്പോടെയാണ്‌ തരാം ചിത്രം പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഗ്രേ കളർ ഷർട്ടും പാന്റ്സും ധരിച്ച ആര്യ ബോൾഡ് ആൻഡ് സിമ്പിൾ ലുക്കിലാണ് പ്രത്യക്ഷ ആയിരിയ്ക്കുന്നത്. നിരവധി ആളുകളാണ് ഇതിനോടകം ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിയ്ക്കുന്നത്. “ഇതിന് അവസാനം ഇല്ല എന്ന് തോന്നുന്നു.” ബോൾഡ് ലുക്ക് , നൈസ്,പൊളി തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി വന്നിരിയ്ക്കുന്നത്. ആര്യ ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറൽ ആവുകയായിരുന്നു.

കഴിഞ്ഞ ദിവസം മകളുടെ പിറന്നാളിനോട് അനുബന്ധിച്ച് മകളുടെ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. അതിനു മുൻപുള്ള ആര്യയുടെ ഫോട്ടോഷൂട്ട് വൈറൽ ആവുകയും അത് വിവാദമാകുകയും ചെയ്തിരുന്നു .അതിനു ശേഷമാണു ഇന്നിപ്പോൾ മറ്റൊരു വൈറൽ ഫോട്ടോഷൂട്ടുമായി താരം എത്തിയിരിയ്ക്കുന്നത്. എന്നാൽ ഇത്തവണത്തെ ഫോട്ടോഷൂട്ട് വളരെ നല്ല അഭിപ്രായങ്ങൾ ആണ് നേടിയിരിയ്ക്കുന്നത്. ഒരുപാട് ആളുകൾ ചിത്രത്തിന് താഴെ നല്ല അഭിപ്രായങ്ങൾ ആണ് എഴുതിയിരിയ്ക്കുന്നത്. എന്തായാലും ചിത്രം ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു.