“സെറ്റിൽ എന്നെ ഏറ്റവും ശല്യപ്പെടുത്തുന്നയാൾ അയാളാണ് ” മനസ്സ് തുറന്ന് ദൃശ്യത്തിലെ അനു

0

കഴിഞ്ഞ ദിവസം ആയിരുന്നു ദൃശ്യം 2 റിലീസ് ചെയ്തത്. നല്ല അഭിപ്രായങ്ങൾ നേടികൊണ്ടാണ് ചിത്രം മുന്നേറുന്നത്.ആമസോൺ പ്രൈം വിഡിയോയിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ദൃശ്യത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും എല്ലാം ചിത്രത്തെക്കുറിച്ചും പ്രവർത്തനത്തെ കുറിച്ചുമെല്ലാം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ഇന്നിപ്പോൾ ദൃശ്യത്തിൽ മോഹൻലാലിൻറെ മകളായി അഭിനയിച്ച എസ്തറിന്റെ ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്. സെറ്റിൽ വെച്ചുണ്ടായ ചില അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ആണ് ഇപ്പോൾ എസ്തർ എത്തിയിരിയ്ക്കുന്നത്.

“സെറ്റിൽ എന്നെ ഏറ്റവും ശല്യപ്പെടുത്തുന്നയാൾ, പക്ഷേ ഇപ്പോഴും എനിയ്ക്ക് പ്രിയപ്പെട്ടയാൾ.  ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ, എല്ലാ ദിവസവും രാവിലെ സെറ്റിൽ വരുന്നത് ഞാൻ ഓർക്കുന്നു, ഞാൻ പൂർത്തിയാക്കേണ്ട അസൈൻമെന്റുകൾ, എന്റെ പരീക്ഷകൾ ഇങ്ങനെ എല്ലാത്തിനെയും, കുറിച്ചോർത്ത് വേവലാതിപെട്ടുകൊണ്ടേ ഇരിയ്ക്കും. എന്നാൽ അദ്ദേഹം എനിയ്ക്ക് എല്ലാ ദിവസവും മധുരമുള്ള ഒരു പുഞ്ചിരി സമ്മാനിയ്ക്കും. ഒരു തവണയല്ല, എല്ലാ ദിവസവും അത് എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കാൻ പര്യാപ്തമായിരുന്നു. എന്തുതന്നെ സംഭവിച്ചാലും അദ്ദേഹം എന്നെ കളിയാക്കാൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കികൊണ്ടേ ഇരിയ്ക്കും. അതിശയകരവും സന്തോഷകരവും രസകരവുമായ വ്യക്തിയായതിന് ഒരു കൂമ്പാരം നന്ദി ലാൽ അങ്കിൾ.

ഇങ്ങനെയായിരുന്നു എസ്തർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. മോഹന്ലാലിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം താരം പങ്കുവെച്ചിരുന്നു. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി വന്നിരിയ്ക്കുന്നത്. നിരവധി ആളുകളാണ് ഇതിനോടകം ചിത്രം കണ്ടത്. ബാലതാരമായി സിനിമ ലോകത്തേയ്ക്ക് എത്തിയ വ്യക്തിയാണ് എസ്തർ. ഇന്നിപ്പോൾ തെലുങ്ക് , കന്നഡ സിനിമകളിൽ നായികയായും അഭിനയിച്ച് വരികയാണ്. ദൃശ്യം എസ്തറിനു വലിയ ഒരു ബ്രേക്ക് ആയിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി വരാൻ ഉള്ളത്.