പ്രായഭേദമന്യേ സമൂഹത്തിൽ പലരിലും കണ്ടുവരുന്ന ഒരു മാരകമായ പ്രശ്നമാണ് മാനസിക സംഘർഷം. നമ്മുടെ മനസ്സിനെ ആരോഗ്യകരമായി സൂക്ഷിക്കുക എന്നത് നമ്മളുടെ ഉത്തരവാദിത്വമാണ്. ഒരു സന്തോഷമുള്ള മനസ്സിലെ ആരോഗ്യപരമായ ശരീരം ഉണ്ടാവൂ എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ പലകാരണങ്ങൾ കൊണ്ടും ഒരു സമൂഹം ആളുകൾ മാനസിക സംഘർഷം അനുഭവിക്കുന്നു. ഈ മാനസിക സംഘർഷം പലർക്കും സൃഷ്ടിക്കുന്ന വെല്ലുവിളി ചെറുതൊന്നുമല്ല.
മനസ്സിനെ ശാന്തമാക്കി വെക്കുക എന്നതാണ് മാനസിക സംഘർഷം അകറ്റാനുള്ള ഏകവഴി. നമ്മൾ സന്തോഷം കണ്ടെത്തുന്ന കാര്യങ്ങൾ ചെയ്യുക. ഇതുവഴി മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കാം. ലൈറ്റ് മ്യൂസിക് കേൾക്കുന്നതും പ്രകൃതിയെ ആസ്വദിക്കുന്നതും ഒരു പരിധിവരെ മാനസിക സംഘർഷത്തിന് അയവ് വരുത്തിയേക്കാം. പലർക്കും കണ്ടുവരുന്ന ഈ പ്രശ്നം ഒരിക്കലും തെറ്റല്ല. നമുക്ക് തന്നെ നമ്മുടെ മനസ്സിനെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ കൃത്യമായ സമയത്ത് തന്നെ ചികിത്സ നേടേണ്ടതാണ് .
ഇന്നത്തെ സമൂഹത്തിൽ ഒട്ടുമിക്ക യുവാക്കളിലും കണ്ടുവരുന്ന ഈ രോഗം തികച്ചും സങ്കീർണമായ ഒരു കാര്യമാണ്. വിഷാദരോഗം പല കാരണങ്ങളാൽ വരാം. നമ്മുടെ മനസ്സിൻറെ വിഷമങ്ങൾ സുഹൃത്തുക്കളോടോ മാതാപിതാക്കളോടൊ അല്ലെങ്കിൽ നമുക്ക് പ്രിയപ്പെട്ട ആരോടെങ്കിലും പങ്കുവെക്കണം. ഇതിനുശേഷം നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണണം. സൈക്കാട്രി ഇതിന് മികച്ച ചികിത്സ നൽകാറുണ്ട്. ഹോർമോൺ വേരിയേഷൻ കാരണവും ഇതുപോലെ വിഷാദരോഗങ്ങൾ വന്നേക്കാം. നമ്മുടെ വിഷമങ്ങൾ എന്തുതന്നെയായാലും മടിക്കാതെ സൈക്യാട്രിസ്റ്റിനെ കാണുക എന്നതാണ് ഏറ്റവും മികച്ച കാര്യം.