ബിഗ് ബോസ്സിൽ സ്റ്റാർ ആകുമെന്ന് ഉറപ്പിച്ച് ഡിംപൽ !

0

ബിഗ് ബോസ് മലയാളം സീസൺ 3 യിലെ ശക്തയായ ഒരു മത്സരാർത്ഥിയാണ് ഡിംപൽ ഭാൽ. മലയാളി പ്രേക്ഷകർക്ക് ഡിംപൽ പുതുമുഖം ആണെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം കൂടിയാണ് ഡിംപൽ.വീക്കിലി ടാസ്ക്കിന് ശേഷമാണ് ഡിംപൽ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയാകാൻ തുടങ്ങിയത്. ആത്മസുഹൃത്തുക്കളെ കുറിച്ചാണ് താരം സംസാരിച്ചത്. ജൂലിയറ്റ് എന്ന ആത്മസുഹൃത്തിന്റെ വിയോഗത്തെ കുറിച്ചായിരുന്നു ടാസ്ക്കിൽ താരം സംസാരിച്ചത് ഇരുപത് വർഷങ്ങൾക്ക് ശേഷം ജൂലിയറ്റിന്റെ കുടുംബാംഗങ്ങളെ കണ്ടതും എല്ലാം താരം ഷോയിൽ പറഞ്ഞിരുന്നു.

താരത്തിന്റെ ഈ തുറന്ന് പറച്ചിലിന് ശേഷമാണു താരം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം ആയി തുടങ്ങിയത്. പറഞ്ഞ കഥ കള്ളമാണെന്നും അത് ബിഗ് ബോസ് ഓഡിഷൻ കഴിഞ്ഞ ശേഷം നിർമ്മിച്ചെടുത്ത സംഭവങ്ങളാണെന്നുമായിരുന്നു ആരോപണം. ഇപ്പോഴിതാ അതിന് മറുപടിയുമായി സഹോദരി സഹോദരി തിങ്കൾ ഭാൽ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിന്റെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് മറുപടി നൽകിയിരിക്കുന്നത്.

2020 ജൂൺ 10ന് ഡിംപലിന് ബിഗ് ബോസിൽ നിന്ന് ക്ഷണം ലഭിക്കുന്നത്. പലരേയും വിളിച്ചിരുന്നു. എന്നാൽ മലയാളി ഹൗസിൽ ഞാൻ പങ്കെടുത്തതുകൊണ്ടും മറ്റ് പല കാരണങ്ങൾ കൊണ്ടും അവൾക്ക് അത് കിട്ടുമെന്ന് ഒരിക്കലും കരുതിയില്ല. ലോക്ക് ഡൗൺ കാലത്ത് പണ്ടത്തെ സ്കൂൾ ഗ്രൂപ്പ് തുടങ്ങി. പിന്നീട് അവരുമായി സംസാരിച്ച് തുടങ്ങുകയും ഓർമിച്ച് തുടങ്ങുകയും ചെയ്തപ്പോഴാണ് ജൂലിയറ്റിനെ കുറിച്ചുള്ള നൊസ്റ്റാൾജിയ വീണ്ടും ഉണ്ടായത്. അതിന് മുമ്പ് നമ്മുടെ കുടുംബം ആ കാര്യത്തിൽ അവളുടെ വേദന കാണാൻ തയ്യാറായിരുന്നില്ല. കാരണം നമ്മുടേതായ വേദനയുള്ള സമയമായിരുന്നു അത്. നവംബറിൽ ഒരു കോൾ വന്നതുമുതൽ ഡിംപൽ ശ്വാസം എടുക്കുന്നതു പോലും അത് ഓർത്തുകൊണ്ടാണെന്ന് പറയാനാകുമോയെന്ന് തിങ്കൾ ചോദിക്കുന്നു.ഇപ്പോൾ തിങ്കളിന്റെ ഈ സംഭാഷണങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ച വിഷയം .