“നിങ്ങളുടെ സ്നേഹമാണ് ഞങ്ങളെ മെച്ചപ്പെടുത്തുന്നത് ” ഹൃദയം തൊട്ട് ലാലേട്ടൻ !

0

കഴിഞ്ഞ ദിവസമാണ് മലയാളി പ്രേക്ഷകർ ഒന്നടങ്കം അക്ഷമയോടെ കാത്തിരുന്ന ദൃശ്യം 2 എന്ന സിനിമ റിലീസ് ചെയ്തത്. ആമസോൺ പ്രിമേ വിഡിയോയിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി മുന്നേറുകയാണ് ദൃശ്യം 2 . ജീത്തു ജോസഫ് എന്ന സംവിധായകന്റെ മാസ്റ്റർ പീസ് ആയി ദൃശ്യം മാറിയിരിയ്ക്കുകയാണ് എന്ന അഭിപ്രായങ്ങൾ ആണ് കൂടുതലായും വന്നുകൊണ്ടേ ഇരിയ്ക്കുന്നത്. ദൃശ്യം 2 ഒരു അക്ഷരാർത്ഥത്തിൽ ഒരു ദൃശ്യവിരുന്ന് തന്നെയാണ് നല്കിയിരിയ്ക്കുന്നത്. ഇന്നിപ്പോൾ ദൃശ്യം 2 വിന്റെ റിലീസിന് ശേഷം ലാലേട്ടൻ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച ഒരു കുറിപ്പാണു വൈറൽ ആകുന്നത്.

“ദൃശ്യം 2-നുള്ള അതിശയകരമായ പ്രതികരണത്തിൽ അതിയായ സന്തോഷമുണ്ട്. നിങ്ങളിൽ പലരും ഇതിനോടകം തന്നെ സിനിമ കണ്ടിട്ടുണ്ടാകും, നിരവധി പേർ അഭിനന്ദനാർഹമായ സന്ദേശങ്ങളയയ്ക്കുകയോ വിളിക്കുകയോ ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ എല്ലായ്പ്പോഴും നല്ല പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ് ദൃശ്യം 2 ന്റെ വിജയം.സിനിമയെ സ്നേഹിക്കുന്ന പൊതുജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ് നമ്മെത്തന്നെ നിരന്തരം മെച്ചപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്. സ്നേഹത്തിന്റെ ഊർജ്ജപ്രവാഹത്തിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ആത്മാർത്ഥമായ നന്ദി. ദൃശ്യത്തിന്റെ മുഴുവൻ ടീമിനും, എന്റെ അഭിനന്ദനങ്ങളും നന്ദിയും. amazon primevideoin ന് ലോകമെമ്പാടുമുള്ള ആളുകളെ # ദൃശ്യം 2 കാണാനും ആസ്വദിക്കാനും പ്രാപ്തമാക്കിയതിന് ഞാൻ ആത്മാർത്ഥമായ നന്ദിയർപ്പിക്കുന്നു .”

ഇങ്ങനെയായിരുന്നു ലാലേട്ടന്റെ കുറിപ്പ് . നിരവധി പേരാണ് ഇതിനോടകം മോഹൻലാൽ പങ്കുവെച്ച് ഈ കുറിപ്പ് കണ്ടിരിയ്ക്കുന്നത്. നിരാസവതി കമന്റുകളും പോസ്റ്റിനു താഴെയായി എത്തിയിട്ടുമുണ്ട്. ദൃശ്യം സിനിമ ഇറങ്ങി 6 വർഷത്തിന് ശേഷമാണ് ദൃശ്യം 2 പുറത്തിറങ്ങുന്നത്. എന്നാൽ ദൃശ്യത്തിന് മൂന്നാം ഭാഗവും ഉണ്ടാകും എന്ന തരത്തിൽ ആണ് ദൃശ്യം 2 അവസാനിച്ചിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പാണ് ഇനിയുള്ളത്. എന്നാൽ ഏത് വഴികളിലൂടെയാകും അടുത്ത ഭാഗം സഞ്ചരിയ്ക്കുക എന്ന ചിന്തയിലാണ് ആരാധകർ .