ഡാൻസ് കളിച്ച് മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് ഷുഹൈദ് കുക്കു . ഡി 4 ഡാൻസ് എന്ന മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെയാണ് താരം മലയാളികളുടെ മനം കവർന്നത്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നിരവധി സ്റ്റേജ് ഷോകളിലും ചില ചിത്രങ്ങളിലും എല്ലാം താരം തിളങ്ങിയിട്ടുണ്ട്. പ്രൊഫഷണൽ ഡാൻസറായ കുക്കു സ്വന്തമായി ഡാൻസ് കമ്പനി സ്റ്റാർട്ട് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ കുക്കു പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്കെല്ലാം വലിയ പ്രചാരമാണ് ലഭിയ്ക്കാറുള്ളത്. ഇന്നിപ്പോൾ താരം പങ്കുവെച്ച ഒരു ചിത്രവും അതിനു താരം നൽകിയ അടിക്കുറിപ്പുമാണ് ആരാധകരുടെ മനം കവർന്നിരിയ്ക്കുന്നത്.
കഴിഞ്ഞ വർഷം വിവാഹിതനായ താരം ഭാര്യ ദീപയോട് ഒപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിയ്ക്കുന്നത്. “ഒരു വർഷം …എന്തൊരു റോളർകോസ്റ്റർ സവാരി ആയിരുന്നു അത്. എന്നാൽ എല്ലാ ഉയർച്ചകളിലും താഴ്ചകളിലും അവൾ എന്റെ കൂടെ നിന്നു. എന്റെ ക്രൈം പാർട്നർ, എന്റെ ഉത്തമസുഹൃത്ത് ,എന്നും എന്റെ എല്ലാം .ഞാൻ നിന്നെ പ്രണയിക്കുന്നു. വിവാഹ വാർഷിക ആശംസകൾ എന്റെ പ്രണയമേ “. ചിത്രത്തിന് അടിക്കുറിപ്പായി താരം എഴുതിയത് ഇപ്രകാരമായിരുന്നു. ഡാൻസർ ദീപയെ നീണ്ട വർഷത്തെ പ്രണയത്തിനു ഒടുവിലാണ് താരം സ്വന്തമാക്കിയത്.
ഇരുവരുടെയും വിവാഹം അതിഗംഭീരമായായിരുന്നു ആഘോഷിച്ചത്. വിവാഹത്തിന് നിര്താവാതി ഓൺസ്ക്രീൻ ഓഫ് സ്ക്രീൻ താരങ്ങളും പങ്കെടുത്തിരുന്നു. കുക്കുവിന്റെയും ദീപയുടെയും വിവാഹ വിഡിയോയും ഹൽദി ചിത്രങ്ങളും എല്ലാം അന്ന് സമൂഹമാധ്യമങ്ങളിൽ വിരൽ ആയിരുന്നു. ഇരുവരും ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞിരിയ്ക്കുകയാണ്. വിവാഹ വാർഷികത്തിന് ദീപ കുക്കുവിന് സമ്മാനമായി നൽകിയത് ഒരു ഗിറ്റാർ ആയിരുന്നു. കളി, ഒരു ആധാർ ലവ് തുടങ്ങിയ സിനിമകളിൽ കുക്കു അഭിനയിച്ചിട്ടുണ്ട്. ഇരുവർക്കും ആശംസകളുമായി നിരവധി താരങ്ങൾ ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞു.