റിമയുടെ വർക്ക്ഔട്ട് ചിത്രത്തിന് ആരാധകൻ നൽകിയ കമന്റ് കണ്ടോ ?

0

മലയാളത്തിന്റ പ്രിയനായികമാരിൽ ഒരാളാണ് റിമ കല്ലിങ്കൽ. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ റിമയ്ക്ക് സാധിച്ചിട്ടുണ്ട്. 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ ടെസ്സ എന്ന ശക്തമായ നേഴ്‌സ് കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി മനസ്സിൽ ഇടം നേടിയ റിമയെ തേടി നിരവധി നല്ല കഥാപാത്രങ്ങളും, അവാർഡുകളും ആണ് എത്തിയത്. സംവിധായകൻ ആഷിഖ് അബുവിനെ വിവാഹം കഴിച്ച റിമ കുറച്ച് കാലം സിനിമ വിട്ട് നിന്നെങ്കിലും സിസ്റ്റർ ലിനിയെ വൈറസ് എന്ന സിനിമയിൽ അവതരിപ്പിച്ചുകൊണ്ട് ശക്തമായ തിരിച്ചുവരവാണ് റിമ നടത്തിയിരിയ്ക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം നിരവധി ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കാറുള്ളത്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ പ്രചാരം നേടാറുമുണ്ട്. ഇന്നിപ്പോൾ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു ചിത്രമാണ് അത്. ജിമ്മിൽ ജിം മട്ടിൽ കമഴ്ന്ന് കിടന്നുറങ്ങുന്ന റിമയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. റിമയുടെ സമീപത്തായി ഡമ്പലും ഉണ്ട്. അതുകൊണ്ട് വർക്ക് ഔട്ട് ചെയ്ത് ക്ഷീണിച്ച് കിടക്കുകയാണോ താരം എന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു.

“ഒരു പ്രേത്യേക താരം വർക്ക്ഔട്ട് ആണേ ചില ദിവസം ” എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. നിരവധി കമന്റുകളാണ് താരം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയായി വന്നിരിയ്ക്കുന്നത്. ക്ഷീണിച്ച് പോയോ? ഉറങ്ങി പോയോ ? നിങ്ങളെ കൊണ്ട് സാധിയ്ക്കും , വീണതാണ് സാഷ്ടാംഗം പ്രണമിച്ചതാണ് തുടങ്ങി നിരവധി കമന്റുകളാണ് വന്നിരിയ്ക്കുന്നത്. താൻ തന്നെ ട്രോളി ഇട്ടിരിയ്ക്കുന്ന ചിത്രം ആയതിനാൽ തന്നെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്.