“ഇതിപ്പോൾ ഒരു വർഷം ആയിരിയ്ക്കുന്നു ” ആരാധകർ ഏറ്റെടുത്ത് സൗഭാഗ്യയുടെ പോസ്റ്റ് !

0

ഡബ്സ്മാഷിലൂടെ താരമായി മാറിയ വ്യക്തിയാണ് സൗഭാഗ്യ വെങ്കിടേഷ് .സിനിമാതാരം താര കല്യാണിന്റെ മകളും മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മി അമ്മയുടെ ചെറുമകളുമാണ്. താരത്തിന്റെ ഡബ്‌സ്മാഷ് വിഡിയോകൾ വലിയ രീതിയിലുള്ള പ്രചാരണം നേടിയതോടെ സൗഭാഗ്യ വൈറൽ ആവുകയായിരുന്നു. മോഡലും ഡാൻസറുമായ താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. ജീവിതത്തിലെ നല്ല നിമിഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. ഇരുവർക്കുമിടയിൽ പത്തുവർഷത്തിലേറെയായുള്ള സൗഹൃദം ഒടുവിൽ പ്രണയമായി മാറുകയായിരുന്നു. തുടർന്ന് അത് വിവാഹത്തിൽ കലാശിച്ചു. ആക്ടർ ആണ് അർജുൻ. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിൽ പൈങ്കിളിയുടെ ഭർത്താവിന്റെ കഥാപാത്രം അവതരിപ്പിച്ച അർജുന് നിരവധി ആരാധകരാണ് ഉള്ളത്.

ഇന്നിപ്പോൾ സൗഭാഗ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. അർജുന്റെയും സൗഭാഗ്യയുടെയും വിവാഹ ചിത്രം ആണ് സൗഭാഗ്യ പങ്കുവെച്ചിരിയ്ക്കുന്നത്. “ഇതിപ്പോൾ ഒരു വർഷം ആയിരിയ്ക്കുന്നു ” എന്ന അടിക്കുറിപ്പോടെയാണ്‌ സൗഭാഗ്യ ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്. ഇരുവരും വിവാഹ വാർഷികം ആഘോഷിയ്ക്കുകയാണ് ഇന്ന്. നിരവധി ആളുകളാണ് താരത്തിന്റെ പോസ്റ്റിനു താഴെയായി കമന്റുമായി എത്തിയിരിയ്ക്കുന്നത്. ആശംസകളും അഭിനന്ദനങ്ങളുമായി .

സൗഭാഗ്യയുടെ അമ്മ താര കല്യാണിന്റെ ഡാൻസ് സ്കൂളിൽ വെച്ചായിരുന്നു അർജുൻ ആദ്യമായി സൗഭാഗ്യ കാണുന്നത്. പിന്നീട് നീണ്ട 13 വർഷത്തിന് ശേഷമാണു ഇരുവരും തമ്മിൽ വീണ്ടും കാണുന്നതും, പ്രണയത്തിൽ ആകുന്നതും. ഇരുവരും തമ്മിലുള്ള പ്രണയം കയ്യോടെ പിടികൂടിയ താര കല്യാൺ ഇരുവരുടെയും വിവാഹം നടത്തുകയായിരുന്നു. ഗുരുവായൂരിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. നിരവധി താരങ്ങൾ വിവാഹത്തിലും റിസെപ്ഷനിലും പങ്കെടുത്തിരുന്നു. ഒരുവർഷമായി തങ്ങളുടെ ദാമ്പത്യജീവിതത്തിൽ സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ് ഇരുവരും .