പെരുമ്പാമ്പിനെ കൈയിലെടുത്ത് മംമ്‌ത ; ഇത് ഒറിജിനൽ തന്നെയോ എന്ന് ആരാധകർ !

0

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മംമ്‌ത മോഹൻദാസ്. മയൂഖം എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേയ്ക്ക് കാലെടുത്ത് വെച്ച മംമ്‌തയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. മലയാളം ,തമിഴ്, തെലുങ്ക് , കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം മംമ്‌ത അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കുവാൻ മംമ്‌തയ്ക്ക് സാധിച്ചു. ബിഗ് ബി , മധുചന്ദ്രലേഖ, ബസ് കണ്ടക്ടർ, ബാബ കല്യാണി, ലങ്ക തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം മംമ്‌ത അഭിനയിച്ചിട്ടുണ്ട്. അഭേനേത്രി എന്നതിലുപരിയായി നല്ലൊരു പ്ലേ ബാക് സിംഗർ കൂടിയാണ് മംമ്‌ത. നിരവധി നല്ല ഗാനങ്ങൾ പാടുവാൻ മംമ്‌തയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇന്നിപ്പോൾ മംമ്‌ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ ആയിരിയ്ക്കുന്നത്. പെരുമ്പാമ്പിനെ കയ്യിലെടുത്ത് ലാളിക്കുന്ന മംമ്തയാണ് വീഡിയോയിലുളളത്. മനോരമ കലണ്ടർ 2021 നുവേണ്ടിയായിരുന്നു മംമ്തയുടെ വ്യത്യസ്തമായ ഫോട്ടോഷൂട്ട്. പാമ്പിനെ കയ്യിൽ എടുത്തുളള മംമ്തയുടെ ഫോട്ടോ കണ്ട ആരാധകരിൽ പലരും ഇത് യഥാർത്ഥ പാമ്പ് തന്നെയാണോ എന്ന ചോദ്യമാണ് ഉയർത്തിയിരിക്കുന്നത് . മംമ്തയ്ക്ക് പാമ്പിനെ പിടിക്കാനുളള ധൈര്യമൊന്നും ഇല്ലെന്ന് ചില വിമർശനങ്ങളും ഇതിനിടയിൽ ഉണ്ടായി .

എന്നാൽ ഇന്നിപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന വിഡിയോയിൽ താരം ഇത്തരം വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും ഉള്ള മറുപടിയാണ് നല്കിയിരിയ്ക്കുന്നത്. ‘മിക്ക സമയത്തും ഞാൻ ചിന്തിക്കും, ശരിക്കും അത് യാഥാർഥ്യമായിരുന്നോ? അതെ, അവൾ യഥാർഥ പാമ്പ് തന്നെ…അല്ല പിന്നെ…ഞാൻ ആരാ മോൾ’ ഇങ്ങനെയായിരുന്നു മംമ്‌ത വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിയ്ക്കുന്നത്. വത്യസ്തമായ ഒരു ഫോട്ടോഷൂട്ട് മനോരമ ഇത്തവണ കലണ്ടറിനു വേണ്ടി കണ്ടക്ട് ചെയ്തത്. എന്തായാലും താരം പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറൽ ആയിരിയ്ക്കുകയാണ്.