രാജസ്ഥാനി പെൺകുട്ടിയായി ചെമ്പരത്തിയിലെ ജയന്തി ; കൈയ്യടിച്ച് ആരാധകർ !

0

മലയാളി പ്രേക്ഷകരുടെയെല്ലാം പ്രിയ സീരിയലുകളിൽ ഒന്നാണ് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ചെമ്പരത്തി’ സീരിയൽ . സീരിയൽ ആരംഭിച്ച് നാളുകൾക്കുള്ളിൽ തന്നെ തൃച്ചെമ്പരത്ത് അഖിലാണ്ഡേശ്വരിയെയും കല്യാണിയെയുമെല്ലാം ആളുകൾക്ക് പ്രിയപ്പെട്ടവനായി മാറി. മുൻനിര താരങ്ങൾ അണിനിരന്ന സീരിയലിന്‌ വലിയ ജനപ്രീതിയായിരുന്നു ലഭിച്ചത്. ചെമ്പരത്തിയിലെ ഓരോ കഥാപാത്രങ്ങൾക്കും ആരാധകർ ഉണ്ട്. അത്തരത്തിൽ ആരാധക പിന്തുണ ഏറെയുള്ള ഒരു താരമാണ് ചെമ്പരത്തിയിലെ വിലാസിനിയുടെ സഹോദരപുത്രിയായി എത്തിയ ജയന്തിയാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സുമി രാശിക് ആണ് ജയന്തിയായി ചെമ്പരത്തിയിൽ വേഷമിടുന്നത്.

മണലാരണ്യത്തിൽ ഒട്ടകത്തിനൊപ്പം നിൽക്കുന്ന സുമിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിയ്ക്കുന്നത്. രാജസ്ഥാനി സ്ത്രീയെ പോലെ വസ്ത്രം ധരിച്ച സുമിയുടെ ഒട്ടകത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിയ്ക്കുന്നത്. മഞ്ഞയും നീലയും നിറത്തിലുള്ള രാജസ്ഥാനി വസ്ത്രം ധരിച്ചാണ് സുമി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. ചിത്രത്തിൽ അതീവ സുന്ദരിയായാണ് സുമി ഉള്ളത്. ചിത്രത്തിന് ഇതിനോടകം തന്നെ നിരവധി കമന്റുകളാണ് വന്നിരിയ്ക്കുന്നത്.

സീരിയൽ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ ഒരു ഇടം നേടിയ വ്യക്തിയാണ് സുമി. ചെമ്പരത്തിയിൽ ഒരു ഹാസ്യ താരം,ആയാണ് സുമി പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. ഇപ്പോഴും എന്തെങ്കിലുമൊക്കെ ആഹാരം കഴിച്ചുകൊണ്ടേയിരിയ്ക്കുന്ന താരത്തിന്റെ ഭാഗം കാണുവാൻ ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. വിലാസിനിയുടെ എല്ലാ കുതന്ത്രങ്ങൾക്കും ചുക്കാൻ പിടിയ്ക്കുന്ന ഒരു വ്യക്തി കൂടിയാണ് ജയന്തി. അവിചാരിതമായി വിവാഹം കഴിയ്‌ക്കേണ്ടി വന്ന ജയന്തിയെ കോമഡി റോളിൽ ആണ് ചെമ്പരത്തി പ്രത്യക്ഷ ആകുന്നത് എന്നാൽ പോലും കോമഡിയിലൂടെ എല്ലാ കാര്യങ്ങളും ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് താരം. ചെമ്പരത്തിയെ തുടർന്ന് നിരവധി ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ വിശേഷങ്ങൾ അറിയുവാൻ കാത്തിരിയ്ക്കുകയാണ് ആരാധകർ.