വെള്ളേപ്പവുമായി എത്തുന്നതിന് മുൻപ് കിടിലം ഫോട്ടോഷൂട്ടുമായി റോമ എത്തി !

0

നോട്ട്ബുക്കിലെ സേറയെ ആരും മറന്നുകാണും എന്ന് കരുതുന്നില്ല. സേറ എലിസബത് എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമാലോകത്തേയ്ക്ക് കാലെടുത്ത് വെച്ച അഭിനേത്രിയാണ് റോമ. പിന്നീടങ്ങോട്ട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ റോമയ്ക്ക് സാധിച്ചു. ചോക്ലേറ്റ്, മിന്നാമിന്നിക്കൂട്ടം, ജൂലൈ 4 , ലോലിപോപ്പ് തുടങ്ങിയ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ റോമയ്ക്ക് സാധിച്ചു. സിനിമ മേഖലയിൽ നിന്നും ഒരിടവേള എടുത്ത താരം വീണ്ടും വെള്ളേപ്പം എന്ന സിനിമയിലൂടെ തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. എന്നാൽ ഇന്നിപ്പോൾ റോമയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് തരംഗമായി മാറിയിരിയ്ക്കുന്നത്.

ഒരു ജീപ്പിന്റെ ബെനറ്റിന് മുകളിൽ കയറിയിരിയ്ക്കുന്ന റോമയെയാണ് ചിത്രത്തിൽ കാണുവാൻ സാധിയ്ക്കുന്നത്. ബോൾഡ് ആൻഡ് സിമ്പിൾ ലുക്കിലാണ് റോമ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ റോമയുടെ പുതിയ മേക്കോവർ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിയ്ക്കുന്നത്.

മാധ്യമപ്രവര്‍ത്തകനും സിനിമ പ്രൊമോഷന്‍ രംഗത്തെ പ്രമുഖനുമായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്ത ചിത്രമാണ് വെള്ളേപ്പം.റോമയ്ക്ക് പുറമെ ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ്, ശ്രീജിത്ത് രവി, കൈലാഷ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയുടെ ഭാഗമായുള്ളത്. അക്ഷയ് രാധാകൃഷ്ണന്‍, നൂറിന്‍ ഷെരീഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്.

ജീവന്‍ ലാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും കഥയും ഒരുക്കിയിരുക്കുന്നത്. ടി എം റഫീഖ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.തൃശൂർ നഗരവാസികളുടെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ട വെള്ളേപ്പം പ്രമേയമാക്കി എത്തുന്ന സിനിമയായതിനാൽ തന്നെ സിനിയുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണേവരും. റൊമാന്‍റിക് കോമഡി ആയി ഒരുങ്ങുന്ന ചിത്രമാണ് ‘വെള്ളേപ്പം’.‘സത്യ’ എന്ന സിനിമയിൽ ആയിരുന്നു റോമ അവസാനം അഭിനയിച്ചിട്ടുള്ളത്. ഈ ചിത്രത്തിൽ അക്ഷയ് രാധാകൃഷ്ണൻ അവതരിപ്പിക്കുന്ന ജോസ്മോൻ എന്ന കഥാപാത്രത്തിന്‍റെ സഹോദരിയായ സാറയായാണ് റോമ എത്തുന്നത്.