അനുവിന് ഇത്ര ഭംഗി ഉണ്ടായിരുന്നോ ? അനുക്കുട്ടിയുടെ പുത്തൻ ഫോട്ടോഷൂട്ട് കണ്ട് കണ്ണുതള്ളി ആരാധകർ !

0

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുമോൾ. ഫ്ലെവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം കൂടിയാണ് അനു. സീരിയലുകളിലും അനു നല്ല വേഷങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം ആരാധകരുമായി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം വൈറൽ ആകാറുമുണ്ട്. ഇന്നിപ്പോൾ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരിയ്ക്കുന്ന ഒരു പോസ്റ്റാണ് വൈറൽ ആയിരിയ്ക്കുന്നത്. റെഡ് വൈൻ നിറത്തിലുള്ള ഒരു ഗൗൺ ധരിച്ചുകൊണ്ടുള്ള അനുവിന്റെ ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിയ്ക്കുന്നത്.

നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി വന്നുകൊണ്ടിരിയ്ക്കുന്നത്. അനു ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി മാറുകയായിരുന്നു. റെഡ് വൈൻ നിറത്തിലുള്ള ഗൗണിൽ അതീവസുന്ദരിയായിരിയ്ക്കുകയാണ് അനു. സ്റ്റാർ മാജിക്കിൽ മത്സരാർത്ഥികളുടെ കൂടെ കൂടി മണ്ടത്തരങ്ങൾ പറയുന്ന അനുവിനെ തിരക്കി നിരവധി ആരാധകരാണ് എത്താറുള്ളതും. ഇന്നിപ്പോൾ അനുവിന്റെ പുതിയ ചിത്രം എത്തിയതോടു കൂടി ഇനിയും അനുവിന്റെ ആരാധകരുടെ എണ്ണം വർദ്ധിയ്ക്കുവാനെ സാധ്യതയുള്ളൂ. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായി ക്യാമറക്കണ്ണുകളുടെ ഇഷ്ടം കവരുന്ന അനുമോൾ സ്റ്റാർ മാജിക് ടീമിനും പ്രേക്ഷകർക്കുമൊക്കെ ഏറെ പ്രിയങ്കരിയാണ്.

നല്ല കഥാപാത്രങ്ങൾ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം കവരുവാനാണ് അനുവിന് ഇഷ്ടം. അനുവിന്റെ വീഡിയോയ്ക്കും ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. പലരുടെയും വീട്ടിലെ ഒരാൾ എന്ന രീതിയിലാണ് അനുവിനെ കാണാറുള്ളത്. പൊതുവെ സ്റ്റാർ മാജിക്കിലെ താരങ്ങളെ എല്ലാം ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. എന്നാൽ അതിൽ ഏറ്റവും പ്രിയങ്കരി അനുവാണ് .അനുവിന്റെ മണ്ടത്തരങ്ങളും കുട്ടിക്കളികളുമെല്ലാം തന്നെയാണ് അതിനു കാരണം. എന്നാൽ യഥാർത്ഥ ജീവിതത്തിൽ താൻ അത്ര മണ്ടിയല്ല എന്ന് അനു തന്നെ പറഞ്ഞിട്ടുണ്ട്.