ഇതിൽ ഏതാ കണ്ണന്റെ അമ്മ ? റീൽ അമ്മയ്ക്കും റിയലമ്മയ്ക്കും ഒപ്പം കണ്ണൻ !

0

കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമാണ് ശ്രുതി രജനികാന്ത്. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തെ അവിസ്‌മരണീയമാക്കിയ താരമാണ് ശ്രുതി. ഒരൊറ്റ സീരിയലിലൂടെ തന്നെ ആരാധകരുടെ മനം കവർന്ന ശ്രുതി ബാല താരമായാണ് ആദ്യം സ്ക്രീനിനു മുന്നിൽ പ്രത്യക്ഷ ആയത്. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ മുഖ്യ ആകർഷണം.

ചക്കപ്പഴത്തിൽ പൈങ്കിളിയുടെ മകൻ കണ്ണനുമായുള്ള ചിത്രങ്ങൾ ആണ് ശ്രുതി ഇപ്പോൾ പങ്കു വെച്ചിരിയ്ക്കുന്നത്. ചക്കപ്പഴത്തിൽ കണ്ണൻ ആയി അഭിനയിക്കുന്ന മുഹമ്മദ് റെയ്‌ഹാന്റെ അമ്മ ഷഹാന ഷമീറിന് റെയ്ഹാൻ ഉമ്മ നൽകുന്ന ചിത്രവും പൈങ്കിളിയ്ക്ക് കണ്ണൻ ഉമ്മ നൽകുന്ന ചിത്രങ്ങളും ചേർത്ത് വെച്ചാണ് ശ്രുതി ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്. ഷഹാന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചതിനു ശേഷമാണു ശ്രുതി ചിത്രങ്ങൾ തന്റെ അക്കൗണ്ട് വഴി പങ്കുവെച്ചത്. ഉമ്മ vs ‘അമ്മ എന്ന അടിക്കുറിപ്പോടെയായിരുന്നു ഷഹാന ചിത്രം പോസ്റ്റ് ചെയ്തത്. “എടി ഞാൻ ഇടാൻ ഇരുന്നത് നീ ഇട്ടല്ലേ” എന്ന കമന്റുമായി താരം ഷഹാനയുടെ ചിത്രത്തിന് താഴെ എത്തിയിരുന്നു .

കണ്ണനും പൈങ്കിളിയും തമ്മിലുള്ള കോമ്പിനേഷൻ വളരെ ഭംഗിയായാണ് മുന്നോട്ട് പോകുന്നത് .ഇരുവരുടെയും ഈ കോമ്പിനേഷന് നിരവധി ആരാധകരാണ് ഉള്ളത്. അമ്മയുടെ ചക്കര മകനായി അഭിനയിക്കുന്ന കണ്ണൻ ശ്രുതിയുടെ യഥാർത്ഥ മകൻ തന്നെയാണോ എന്ന് പല സംശയങ്ങളും ഉയർന്നിരുന്നു. അത്തരത്തിൽ യഥാർത്ഥമായ രീതിയിലാണ് ഇരുവരും അഭിനയം കാഴ്ച വയ്ക്കുന്നത്. താരം പങ്കുവെച്ച ചിത്രത്തിനു താഴെ നിരവധി കമ്മന്റുകളുമാണ് വന്നിരിയ്ക്കുന്നത്.