വിനീത് പങ്കുവെച്ച ചിത്രത്തിന് ആരാധകൻ നൽകിയ കമന്റ് കണ്ടോ !

0

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഒരു നടനാണ് വിനീത് ശ്രീനിവാസൻ. നടൻ എന്നതിലുപരിയായി ഗായകൻ, സംവിധായകൻ,സ്ക്രിപ് റൈറ്റർ, നിർമ്മാതാവ്, ഗാനരചയിതാവ്, സംഗീത സംവിധായകൻ തുടങ്ങി എല്ലാ മേഖലകളിലും വിനീത് കൈവെച്ചിട്ടുണ്ട്. ഇതിൽ എടുത്ത് പറയേണ്ട കാര്യം എന്തെന്നാൽ, വിനീത് കൈവച്ച മേഖലകളിൽ എല്ലാം വിജയം കാണുവാൻ വിനീതിന് സാധിച്ചു എന്നതാണ്. തട്ടത്തിൻ മറയത്ത് എന്ന ഹിറ്റ് ചലച്ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസൻ മലയാളികളുടെ മനസിലേയ്ക്ക് ഒരു സംവിധായകൻ എന്ന നിലയിൽ കയറിപ്പറ്റിയത്. പിന്നീടിങ്ങോട്ട് വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും വൻ വിജയമാണ് സമ്മാനിച്ചത്. ഒരുപാട് പ്രതീക്ഷയോടെയാണ് ഇന്ന് ഓരോ പ്രേക്ഷകരും വിനീത് ശ്രീനിവാസന്റെ ചിത്രം കാണുവാനായി തീയറ്ററുകളിൽ എത്താറുള്ളത്. കാരണം വിനീതിന് പ്രേക്ഷകർ വെച്ചിരിയ്ക്കുന്ന പ്രതീക്ഷയ്ക്ക് മങ്ങലേൽക്കില്ല എന്ന വിശ്വാസം പ്രേക്ഷകർക്ക് ഉണ്ട് .

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് ഇന്നിപ്പോൾ വൈറൽ ആയിരിയ്ക്കുന്നത്. ഭാര്യ ദിവ്യ നാരായണിന്റെയും മകൾ ഷനായയുടെയും ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്നത്. “നോ ക്യാപ്ഷൻ ” എന്ന് മാത്രമാണ് ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിയ്ക്കുന്നത്. എന്നാൽ ദിവ്യയെയും മകൾ ഷനായയെയും കാണുവാൻ ഒരുപോലെ ഉണ്ടെന്നും , ഒരച്ചിൽ വാർത്തതുപോലെയാണ് ഇരുവരും ഉള്ളതെന്നും തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് താഴെയായി വന്നിരിയ്ക്കുന്നത്.

മകളും അമ്മയും കാണാൻ തീർത്തും ഒരുപോലെയാണ് ഉള്ളത്. ചിത്രത്തിൽ നിന്ന് തന്നെ അത് വ്യക്തമാണ്. ഇതിനു മുൻപും വിനീത് കുടുംബവുമായുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അതെല്ലാം തന്നെ വൈറൽ ആകുകയും ചെയ്തിരുന്നു. ഫാമിലിയ്ക്ക് വിനീത് നൽകുന്ന പ്രാധാന്യം എത്രമാത്രം ആണ് എന്നുള്ള കാര്യം വ്യക്തമാക്കുന്നതാണ് വിനീത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പല ചിത്രങ്ങളും. കുരുങ്ങിയ കാലയളവിൽ തന്നെ സിനിമ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് വിനീത്. അടുത്തതായി വിനീതിന്റെതായി പുറത്തിറങ്ങാൻ ഉള്ളത് ഹൃദയം ആണ്. പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനെയും പ്രധാന കഥാപാത്രങ്ങൾ ആക്കിയാണ് വിനീത് ഹൃദയം സംവിധാനം ചെയ്തിരിയ്ക്കുന്നത്.